അബഹ – അസീര്‍ പ്രവിശ്യയില്‍ പെട്ട ബീഷയെയും റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍റൈന്‍ നഗരത്തെയും ബന്ധിപ്പിക്കുന്ന റോഡില്‍ ഹുവൈമിദക്കു സമീപം ആറ് പേര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് രണ്ട് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍റൈനില്‍ നിന്ന് ബീശ ദിശയില്‍ ഏകദേശം 60 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.
രണ്ട് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ അല്‍റൈന്‍ ജനറല്‍ ആശുപത്രിയിലേക്ക് നീക്കി. സൗദി അറേബ്യയുടെ മധ്യ, തെക്കന്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാല്‍ അവധി ദിവസങ്ങളില്‍ അല്‍റൈന്‍-ബീശ റോഡില്‍ കാര്യമായ ഗതാഗതത്തിരക്ക് അനുഭവപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



