ജിദ്ദ- വയനാട് ദുരിതബാധിതർക്ക് കൈതാങ്ങുമായി ജിദ്ദയിലെ കാലിക്കറ്റ് മ്യൂസിക് ലവേഴ്സ്, പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ നാൽപ്പത്തിനാലാം ചരമവാർഷികത്തോടനുബന്ധിച്ച് ഗാനാർച്ചന നടത്തി. ദുരിതബാധിതർക്കായി ധനശേഖരണവും സംഘടിപ്പിച്ചു.
നാട്ടിൽ നിന്ന് എത്തിയ ഗായകൻ സലീം നടക്കാവിന്, കാലിക്കറ്റ് മ്യൂസിക് ലവേഴ്സിനുവേണ്ടി അഷ്റഫ് അൽ അറബി മെമെന്റോ സമ്മാനിച്ചു. അറേബ്യൻ ഹൊറിസോൺ കമ്പനി എം.ഡി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഹിഫ്സുറഹ്മാൻ അധ്യക്ഷത വഹിച്ചു. യൂസുഫ് ഹാജി സ്വാഗതവും നൗഷാദ് കളപ്പാടൻ നന്ദിയും പറഞ്ഞു.
