മദീന– മദീന പ്രവിശ്യ വികസന അതോറിറ്റി, മദീന ബസ് പ്രോജക്ട് വഴി പുണ്യറമദാന്‍ മാസത്തില്‍ പ്രവാചക പള്ളിയിലേക്കും ഖുബാ മസ്ജിദിലേക്കും വിശ്വാസികളുടെ സഞ്ചാരം സുഗമമാക്കാനായി ബസ് ഷട്ടില്‍ സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചു. കിംഗ് ഫഹദ് ഡിസ്ട്രിക്ട്, റെയില്‍വെ സ്റ്റേഷന്‍, ശതാ, അല്‍ഖാലിദിയ, സയ്യിദ് അല്‍ശുഹദാ, അല്‍സലാം കോളേജ്, സ്‌പോര്‍ട്‌സ് സ്റ്റേഡിയം, പാര്‍ക്ക് എന്നിവയുള്‍പ്പെടെ നഗരത്തിലുടനീളമുള്ള നിരവധി പ്രധാന സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന സമര്‍പ്പിത റൂട്ടുകളും അല്‍ആലിയയില്‍നിന്ന് ഖുബാ മസ്ജിദിലേക്ക് നീളുന്ന മറ്റൊരു റൂട്ടും ഷട്ടില്‍ സര്‍വീസ് സേവനത്തില്‍ ഉള്‍പ്പെടുന്നു. പുണ്യമാസത്തില്‍ സന്ദര്‍ശക അനുഭവം വര്‍ധിപ്പിക്കാനും മസ്ജിദുകള്‍ക്ക് ചുറ്റുമുള്ള തിരക്ക് കുറക്കാനും എല്ലാ ഉപയോക്താക്കള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള സുഖസൗകര്യങ്ങളും സുരക്ഷയും പാലിക്കുന്ന വ്യവസ്ഥാപിത ഗതാഗത സൗകര്യം ഉറപ്പാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് മദീന വികസന അതോറിറ്റി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



