Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 14
    Breaking:
    • അമേരിക്കൻ പ്രസിഡണ്ടിന് ദോഹയിൽ രാജകീയ സ്വീകരണം. ട്രംപ് എത്തിയത് സൗദി സന്ദർശനം പൂർത്തിയാക്കി
    • ഓപ്പറേഷൻ കെല്ലര്‍; മൂന്ന് ഭീകരരെ വധിച്ച് സേന, കൊല്ലപ്പെട്ടവരില്‍ എ കാറ്റഗറി ഭീകരനും
    • ഐഫോണ്‍ വില കൂടും; കാരണം തീരുവ ആണെന്ന് പറയില്ല, ശകാരം കേള്‍ക്കാന്‍ ആപ്പിളിനു വയ്യ
    • ട്രംപും സിറിയൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി; രാജ്യത്ത് ആഘോഷം
    • വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ച് എം.എല്‍.എ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ആഗോള അറബി ഭാഷാ സമ്മേളനത്തിന് ജിദ്ദയിൽ പ്രൗഢ സമാപനം, അധ്യക്ഷനായി ഹുസൈൻ മടവൂർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/01/2025 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: സൗദി അറേബ്യൻ ജനറൽ അഥോറിറ്റി ഓഫ് കോൺഫറൻസ് ആൻ്റ് റിസർച്ച് നടത്തുന്ന ത്രിദിന ആഗോള അറബിഭാഷാ സമ്മേളനം ജിദ്ദയിൽ റാഡിസൺ ബ്ലൂ കൺവെൻഷൻ സെൻ്ററിൽ സമാപിച്ചു.. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം അറബി ഭാഷാ പണ്ഡിതന്മാരും ഗവേഷകരും പരിശീലകരും പങ്കെടുത്ത പരിപാടി. അഥോറിറ്റി ചെയർമാൻ ഡോ അബ്ദുറഹ്മാൻ മുഹമ്മദ് അൽ സഹറാനി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സെഷനിൽ ഡോ. സൽമാ സുലൈമാൻ , ഡോ. സാഫിർ ഗുർമാൻ അൽ അംറി , ഡോ. അബ്ദുൽ ഖാദിർ സലാമി, ഡോ. അമീനാ ബഹാശിമി സംസാരിച്ചു. നിർമ്മിത ബുദ്ധി (എ ഐ ) ഉപയോഗപ്പെടുത്തിയുള്ള അറബി ഭാഷാ പരിശീലനം എന്ന വിഷയത്തിൽ നടന്ന വർക്ക് ഷോപ്പിന്ന് ഡോ. ആയിശ ബലീഹശ് അൽ അംരി നേതൃത്വം നൽകി.

    അനറബി രാജ്യങ്ങളിലെ അറബിഭാഷാദ്ധ്യാപനം എന്ന സെഷനിൽ പ്രമുഖ അറബി ഭാഷാ പണ്ഡിതൻ
    ഡോ ഹുസൈൻ മടവൂർ ആദ്ധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ നിന്നും സമ്മേളനത്തിൽ പങ്കെടുക്കുന്ന ഏക പ്രതിനിധിയാണ് ഡോ.ഹുസൈൻ മടവൂർ. വിദ്യാർത്ഥികൾക്ക് തൊഴിൽ മേഖലയിൽ ആവശ്യമായ ആധുനിക അറബിഭാഷ പരിശീലിപ്പിക്കാൻ അനറബി പ്രദേശങ്ങളില ഭാഷാധ്യാപന കേന്ദ്രങ്ങൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്തുത സെഷനിൽ ഡോ. നാസിഹ് ഒസ്മാനോവ് (ബോസ്നിയ ) ഡോ. ഫൈസൽ മുഹമ്മദ് അൽ മുതൈരി ( സൗദി വിദ്യാഭ്യാസ വകുപ്പ് )ഡോ. ബഹിയ്യ മുഹമ്മദ് ഹന്നാവി (മദീനാ ത്വൈബ യൂണിവേഴ്സിറ്റി) പ്രൊഫസർ ആലാ ശൈഖ് സുലൈമാൻ ( യു കെ) തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൂന്നു ദിവസത്തെ സമ്മേളനത്തിൽ അറബി ഭാഷാദ്ധ്യാപനവുമായി ബന്ധപ്പെട്ട നാൽപതോളം പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ചക്ക് വിധേയമാക്കി.മുപ്പതോളം രാഷ്ട്രങ്ങളിലെ ഔദ്യോഗിക ഭാഷയായ അറബി ഭാഷ ഐക്യരാഷ്ട്ര സഭ അംഗീകാരിച്ച ആറ് ലോക ഭാഷകളിലൊന്നാണ്. അറബ് ലോകത്തും മറ്റ് രാജ്യങ്ങളിലും ആധുനിക അറബി ഭാഷാ പഠിച്ചവർക്ക് വൻ തൊഴിൽ സാദ്ധ്യതകളാണുള്ളത്. പെട്രോളിയം, ഐ.ടി, ഏവിയേഷൻ, ആരോഗ്യം, വിദ്യാഭ്യാസം, നിർമ്മാണം, വിനോദ സഞ്ചാരം, എയർ പോർട്ട്, വ്യാപാരം , വ്യവസായം, നയതന്ത്രം തുടങ്ങിയ മേഖലകളിലുള്ള തൊഴിൽ സാധ്യതകൾ കൂടുൽ ഉപയോഗപ്പെടുത്താനുള്ള വിഷയങ്ങളാണ് സമ്മേളനത്തിൽ ചർച്ചയിൽ വന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hussain Madavoor Jeddah Madavoor
    Latest News
    അമേരിക്കൻ പ്രസിഡണ്ടിന് ദോഹയിൽ രാജകീയ സ്വീകരണം. ട്രംപ് എത്തിയത് സൗദി സന്ദർശനം പൂർത്തിയാക്കി
    14/05/2025
    ഓപ്പറേഷൻ കെല്ലര്‍; മൂന്ന് ഭീകരരെ വധിച്ച് സേന, കൊല്ലപ്പെട്ടവരില്‍ എ കാറ്റഗറി ഭീകരനും
    14/05/2025
    ഐഫോണ്‍ വില കൂടും; കാരണം തീരുവ ആണെന്ന് പറയില്ല, ശകാരം കേള്‍ക്കാന്‍ ആപ്പിളിനു വയ്യ
    14/05/2025
    ട്രംപും സിറിയൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി; രാജ്യത്ത് ആഘോഷം
    14/05/2025
    വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ച് എം.എല്‍.എ
    14/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.