Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 9
    Breaking:
    • സൗദിയില്‍ ടൂറിസം മേഖലയില്‍ വന്‍കുതിച്ചുചാട്ടമെന്ന് അഹ്‌മദ് അല്‍ഖതീബ്
    • ബിനാമി ബിസിനസ്; സൗദിയില്‍ മലയാളികള്‍ അടക്കം 119 പേര്‍ക്ക് ശിക്ഷ
    • ലോകകപ്പും എക്സ്പോയും സൗദിയില്‍ പദ്ധതികളില്‍ മാറ്റം വരുത്തി; അല്‍ഫാലിഹ്
    • ‘ലിഓറ 2026’ ആഹ്ളാദോത്സവമായി
    • ആശയറ്റ മനുഷ്യര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രസ്ഥാനമാണ് കെഎംസിസിയെന്ന് ഡോ.അനില്‍ മുഹമ്മദ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ആശയറ്റ മനുഷ്യര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രസ്ഥാനമാണ് കെഎംസിസിയെന്ന് ഡോ.അനില്‍ മുഹമ്മദ്

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം09/02/2026 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– ആഗ്രഹവും ആശയുമറ്റ മനുഷ്യര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രസ്ഥാനമാണ് കെഎംസിസിയെന്ന് സോഷ്യല്‍ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ.അനില്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ ഒരുക്കിയ സ്വീകരണത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മജീദ് പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. ഗ്രെയസ് എജ്യുക്കേഷണല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു.

    കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയും കോവിഡ് കാലത്ത് പല ആവശ്യങ്ങള്‍ക്കും ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. കെഎംസിസി യുടെ മഹത്വം അന്ന് മനസ്സിലാക്കിയതാണ്. സാമ്പത്തിക മൂലധനം അനിവാര്യമാണെങ്കിലും സാമൂഹ്യ മൂലധനം ഏറെ പ്രധാനപ്പെട്ടതാണ്. കരുണയും ആര്‍ദ്രതയും സ്‌നേഹവും പകര്‍ന്നു നല്‍കുവാന്‍ കഴിയണം. ജനാധിപത്യ ബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള തലമുറ ഉയര്‍ന്നു വരണമെന്നും അനില്‍ മുഹമ്മദ് പറഞ്ഞു. ആവശ്യങ്ങളും ആവേശവും രണ്ടാണ്. പക്വതയോടെ വിഷയങ്ങളെ സമീപിക്കുവാന്‍ കഴിയണം. പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യം അത്ഭുതപ്പെടുത്തുന്നു. സ്വാദിഖലി ശിഹാബ് തങ്ങള്‍ ആശ്രയമില്ലാത്ത ആളുകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന മഹാ വ്യക്തിത്വമാണ്. ഉന്നത പാരമ്പര്യം പേറുന്ന കൊടപ്പനക്കല്‍ തറവാട് കേരളത്തിന്റെ മതേതര പൈതൃകത്തിന്റെ അടയാളമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, തെന്നല മൊയ്തീന്‍ കുട്ടി, മൊയ്തീന്‍ കുട്ടി പൊന്മള, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ യുപി മുസ്തഫ, ഭാരവാഹികളായ സത്താര്‍ താമരത്ത്, അബ്ദുറഹ്മാന്‍ ഫറോക്ക്, അസീസ് വെങ്കിട്ട, പി സി അലി, റഫീഖ് മഞ്ചേരി, ഷമീര്‍ പറമ്പത്ത്, സിറാജ് മേടപ്പില്‍, ഷംസു പെരുമ്പട്ട, അഡ്വ. അനീര്‍ ബാബു, നാസര്‍ മാങ്കാവ് റിയാദ് നന്മ കരുനാഗപ്പള്ളിയുടെ ഭാരവാഹികളായ ബഷീര്‍ ഫത്തഹുദ്ദീന്‍, അഖിനാസ് എം കരുനാഗപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും സെക്രട്ടറി അഷ്‌റഫ് കല്‍പകഞ്ചേരി നന്ദിയും പറഞ്ഞു. ആലപ്പുഴ ജില്ലാ കെഎംസിസി കമ്മിറ്റി ഡോ അനില്‍ മുഹമ്മദിന് നല്‍കുന്ന ഉപഹാരം ഭാരവാഹികള്‍ ചേര്‍ന്ന് കൈമാറി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dr anil muhammed KMCC Riyadh KMCC Saudi
    Latest News
    സൗദിയില്‍ ടൂറിസം മേഖലയില്‍ വന്‍കുതിച്ചുചാട്ടമെന്ന് അഹ്‌മദ് അല്‍ഖതീബ്
    09/02/2026
    ബിനാമി ബിസിനസ്; സൗദിയില്‍ മലയാളികള്‍ അടക്കം 119 പേര്‍ക്ക് ശിക്ഷ
    09/02/2026
    ലോകകപ്പും എക്സ്പോയും സൗദിയില്‍ പദ്ധതികളില്‍ മാറ്റം വരുത്തി; അല്‍ഫാലിഹ്
    09/02/2026
    ‘ലിഓറ 2026’ ആഹ്ളാദോത്സവമായി
    09/02/2026
    ആശയറ്റ മനുഷ്യര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രസ്ഥാനമാണ് കെഎംസിസിയെന്ന് ഡോ.അനില്‍ മുഹമ്മദ്
    09/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.