Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 26
    Breaking:
    • അറഫ ഖുതുബ വിവര്‍ത്തനം മൂന്നു കോടിയിലേറെ പേര്‍ക്ക് പ്രയോജനപ്പെടുമെന്ന് അല്‍സുദൈസ്
    • ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാന്‍ ഇറാൻ
    • യുറേനിയം ഇറാന്‍ ഉടനടി കൈമാറുകയോ നശിപ്പിക്കുകയോ ചെയ്യണമെന്ന് ട്രംപ്
    • തെക്കന്‍ ഇറാനില്‍ യു.എസ് ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു
    • യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര നീക്കം; ഇറാൻ പ്രതിനിധി സംഘം ദോഹയിലെത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    അറഫ ഖുതുബ വിവര്‍ത്തനം മൂന്നു കോടിയിലേറെ പേര്‍ക്ക് പ്രയോജനപ്പെടുമെന്ന് അല്‍സുദൈസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/05/2026 Saudi Arabia Gulf Haj 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അറഫ – അറഫ ഖുതുബ തത്സമയ വിവര്‍ത്തന സേവനം ഈ വര്‍ഷം മൂന്നു കോടിയിലേറെ പേര്‍ക്ക് പ്രയോജനപ്പെടുമെന്ന് ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസ്. ഇന്ന് അറഫ സംഗമത്തിനിടെ മസ്ജിദുന്നബവി ഇമാമും ഖതീബുമായ ശൈഖ് ഡോ. അലി അല്‍ഹുദൈഫി നടത്തുന്ന അറഫ പ്രസംഗം 35 അന്താരാഷ്ട്ര ഭാഷകളിലേക്ക് തത്സമയം വിവര്‍ത്തനം ചെയ്യാനുള്ള എല്ലാ സാങ്കേതികവും ലോജിസ്റ്റിക്കല്‍ തയ്യാറെടുപ്പുകളും ഹറം മതകാര്യ വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹജ് സന്ദേശത്തിന്റെ ആഗോള മാനത്തെയും ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്ക് അതിന്റെ ഉള്ളടക്കങ്ങള്‍ എത്തിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ഹറം മതകാര്യ വകുപ്പിനു കീഴിലെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും ചാനലുകളിലൂടെയും ഖുതുബ വിവര്‍ത്തനം സംപ്രേഷണം ചെയ്യും.

    ഇസ്ലാമിന്റെ മിതവാദ സന്ദേശവും അറഫ ഖുതുബയുടെ മതപരമായ ഉള്ളടക്കവും ലോക മുസ്‌ലിംകളിലേക്കും അറബി ഇതര ഭാഷക്കാരിലേക്കും എത്തിക്കാനാണ് അറഫ ഖുതുബ വിവര്‍ത്തന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ഇത്തവണ അറഫ ഖുതുബ വിവര്‍ത്തനം മൂന്നു കോടിയിലേറെ പേര്‍ക്ക് പ്രയോജപ്പെടുമെന്നാണ് പ്രതീക്ഷ. അറഫ ഖുതുബ വിവര്‍ത്തനം ചെയ്യാനുള്ള പദ്ധതി, ഹറം മതകാര്യ വകുപ്പ് വര്‍ഷങ്ങളായി വിപുലമായ അനുഭവം കൈവരിച്ചിട്ടുള്ള സവിശേഷ സംരംഭമാണ്. വിവിധ അന്താരാഷ്ട്ര ഭാഷകളില്‍ മതപരമായ ഉള്ളടക്കം സമ്പുഷ്ടമാക്കുന്നതിന് ഇത് സംഭാവന നല്‍കി. ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്ക് അറഫ പ്രസംഗത്തിന്റെ പ്രമേയങ്ങളും വിശ്വാസത്തിന്റെയും മാനവികതയുടെയും സന്ദേശങ്ങളും മനസ്സിലാക്കാന്‍ ഇത് സഹായിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉയര്‍ന്ന പ്രൊഫഷണലിസവും ഉയര്‍ന്ന നിലവാരവും ഉപയോഗിച്ച് അറഫ ഖുതുബയുടെ സന്ദേശം ലോകത്ത് എത്തിക്കുന്നത് ഉറപ്പാക്കാന്‍ ഹറം മതകാര്യ വകുപ്പ് സാങ്കേതിക, മാധ്യമ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ഇത് ഇസ്ലാമിന്റെ സാര്‍വത്രികതയെയും അതിന്റെ നാഗരിക സന്ദേശത്തെയും ഉള്‍ക്കൊള്ളുന്ന ഖുതുബയുടെ മതപരവും വൈജ്ഞാനികവുമായ സ്വാധീനം വര്‍ധിപ്പിക്കുന്നു.

    അറഫ പ്രസംഗം വിവര്‍ത്തനം ചെയ്യുന്നത് ഇസ്ലാമിനെയും മുസ്ലിംകളയും സേവിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ്. സൗദി ഭരണാധികാരികള്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന വലിയ കരുതല്‍ ഇത് പ്രതിഫലിപ്പിക്കുകയും ആധുനിക സാങ്കേതികവിദ്യകളിലൂടെയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും ഹജ് സീസണിന്റെ ആഗോള സ്വാധീനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇസ്ലാമിന്റെ സഹിഷ്ണുത, കാരുണ്യം, നന്മ, സമാധാനം, ജനങ്ങള്‍ക്കിടയിലെ ഐക്യം എന്നിവക്കുള്ള ആഹ്വാനം ഊന്നിപ്പറയുന്ന സമഗ്രമായ നിയമ തത്വങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും കാരണം അറഫ ഖുതുബ ലോകമെമ്പാടുമുള്ള മുസ്ലിംകളില്‍ നിന്ന് വ്യാപകമായ ശ്രദ്ധ നേടുന്നുണ്ട്.

    ഇംഗ്ലീഷ്, ഫ്രഞ്ച്, ഇന്തോനേഷ്യന്‍, ഉറുദു, ടര്‍ക്കിഷ്, പേര്‍ഷ്യന്‍, സ്പാനിഷ്, ചൈനീസ്, റഷ്യന്‍, ബംഗാളി, ഹിന്ദി, മലായ്, അംഹാരിക്, ഹൗസ, സ്വാഹിലി, സൊമാലി, പഷ്ടു, പഞ്ചാബി, തമിഴ്, ഫിലിപ്പിനോ, ബോസ്‌നിയന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, സ്വീഡിഷ്, ഉസ്‌ബെക്ക്, താജിക്, നേപ്പാളി, സിംഹള, മലയാളം, ഒറോമോ, ടിഗ്രിന്യ, യൊറൂബ, ഉഗാണ്ടന്‍, ലിത്വാനിയന്‍ എന്നീ ഭാഷകളിലേക്കാണ് അറഫ ഖുതുബ വിവര്‍ത്തനം ചെയ്യുന്നത്. തീര്‍ഥാടകര്‍ക്കിടയിലെ സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യം കണക്കിലെടുക്കുമ്പോള്‍ ഈ സംരംഭത്തിന് ഏറെ പ്രാധാനന്യമുണ്ട്. സഹിഷ്ണുത, മിതത്വം, ഇസ്ലാമിക ഐക്യം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടെ, മതപരമായ സന്ദേശങ്ങളെയും മാനുഷിക മൂല്യങ്ങളെയും കുറിച്ചുള്ള ധാരണ തത്സമയ ഖുതുബ വിവര്‍ത്തനം വര്‍ധിപ്പിക്കുന്നു.

    ഹറം മതകാര്യ വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും ചാനലുകളിലൂടെയും അറഫ ഖുതുബ പ്രക്ഷേപണം ചെയ്യുന്നത് രാജ്യത്തിന്റെ മത സേവന സംവിധാനത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സാങ്കേതിക പരിവര്‍ത്തനത്തിന്റെ വ്യാപ്തിയെ പ്രതിഫലിപ്പിക്കുന്നു. ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കാനും തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും അനുഭവം സമ്പന്നമാക്കാനും ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളുമായി ഇത് യോജിക്കുന്നതായും ശൈഖ് ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    arafa qutuba Haj
    Latest News
    അറഫ ഖുതുബ വിവര്‍ത്തനം മൂന്നു കോടിയിലേറെ പേര്‍ക്ക് പ്രയോജനപ്പെടുമെന്ന് അല്‍സുദൈസ്
    26/05/2026
    ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാന്‍ ഇറാൻ
    26/05/2026
    യുറേനിയം ഇറാന്‍ ഉടനടി കൈമാറുകയോ നശിപ്പിക്കുകയോ ചെയ്യണമെന്ന് ട്രംപ്
    26/05/2026
    തെക്കന്‍ ഇറാനില്‍ യു.എസ് ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു
    26/05/2026
    യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര നീക്കം; ഇറാൻ പ്രതിനിധി സംഘം ദോഹയിലെത്തി
    25/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version