Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • ഫൊർദോ ആണവ കേന്ദ്രം തകർന്നിട്ടില്ലെന്ന് ഇറാൻ; ‘ആക്രമണം മുൻകൂട്ടിക്കണ്ടിരുന്നു; കേടുപാടുകൾ നിസ്സാരം’
    • ‘ചെങ്കടലിലെ അമേരിക്കൻ കപ്പലുകൾ ആക്രമിക്കും’ – ഹൂത്തികൾ
    • ഇറാനെ അമേരിക്ക ആക്രമിച്ചു; മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടതായി ട്രംപ്
    • ഇസ്രായേലിനെതിരായ മിസൈൽ ആക്രമണത്തിന്റെ പത്തൊൻപതാം തരംഗം ആരംഭിച്ചതായി ഇറാൻ
    • എയർ ബലൂൺ തീപ്പിടിച്ച് താഴേക്ക് പതിച്ച് എട്ടു പേർ മരിച്ചു, 13 പേർക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    അജീര്‍ ടൂറിസം സീസണ്‍സ് സേവനത്തിന് തുടക്കം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/05/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ടൂറിസം മേഖലയില്‍ സീസണല്‍ ജോലി ചെയ്യാന്‍ സ്വദേശി ജീവനക്കാരെ ശാക്തീകരിക്കാനും തൊഴില്‍ വിപണിയില്‍ അവരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അജീര്‍ ടൂറിസം സീസണ്‍സ് സേവനം ആരംഭിച്ചു. ടൂറിസം മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലും ലൈസന്‍സോടെയും താമസം, യാത്ര, ടൂറിസം പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം മേഖലാ സ്ഥാപനങ്ങളെ പിന്തുണക്കാനാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്.

    വിനോദസഞ്ചാരികളുടെ തിരക്കേറിയ സമയങ്ങളില്‍ ടൂറിസം മേഖലാ സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്കുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ പുതിയ സേനം സഹായിക്കും. നിയമ, വ്യവസ്ഥകള്‍ക്കും സീസണല്‍ തൊഴില്‍ കരാറിന്റെ എളുപ്പവും വഴക്കവും ഉറപ്പാക്കുന്ന വ്യവസ്ഥാപിത സംവിധാനത്തിനും അനുസൃതമായി രാജ്യത്തെങ്ങുമുള്ള സീസണല്‍ തൊഴിലാളികളുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പുതിയ സേവനം സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നു.

    തൊഴില്‍ ഒഴിവുകള്‍ അജീര്‍ പ്ലാറ്റ്ഫോമില്‍ പരസ്യപ്പെടുത്താന്‍ അജീര്‍ ടൂറിസം സീസണ്‍സ് സേവനം സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നു. ഇത് ലഭ്യമായ അവസരങ്ങള്‍ ഓണ്‍ലൈന്‍ ആയി പരിശോധിക്കാനും അപേക്ഷിക്കാനും തൊഴിലന്വേഷകരെയും പ്രാപ്തരാക്കുന്നു. ഇരു കക്ഷികളും തമ്മിലുള്ള തൊഴില്‍ കരാര്‍ ബന്ധത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്ന ആധികാരികമായ സീസണല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കാനും പുതിയ സേവനം സഹായിക്കുന്നു.


    തൊഴില്‍ വിപണിയുടെ വഴക്കം വര്‍ധിപ്പിക്കാനും സ്വദേശി ജീവനക്കാരുടെ കാര്യക്ഷമതയും സന്നദ്ധതയും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തന്ത്രപരമായ സംരംഭങ്ങളുടെ ഭാഗമാണ് പുതിയ സേവനം. ഇത് വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറക്കാനും സുപ്രധാന മേഖലകളില്‍ സ്വദേശികള്‍ക്ക് താല്‍ക്കാലിക തൊഴിലവസരങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങളെ പിന്തുണക്കാനും സഹായിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    സാമ്പത്തിക വികസനത്തില്‍ സ്വദേശികളുടെ പങ്കാളിത്തം വിപുലീകരിക്കുന്നതിലൂടെയും വിപണിയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന നൂതന തൊഴില്‍ അന്തരീക്ഷങ്ങളില്‍ വൈദഗ്ധ്യം നേടാനുള്ള അവസരം നല്‍കുന്നതിലൂടെയും വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഈ സേവനം സഹായിക്കുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഫൊർദോ ആണവ കേന്ദ്രം തകർന്നിട്ടില്ലെന്ന് ഇറാൻ; ‘ആക്രമണം മുൻകൂട്ടിക്കണ്ടിരുന്നു; കേടുപാടുകൾ നിസ്സാരം’
    22/06/2025
    ‘ചെങ്കടലിലെ അമേരിക്കൻ കപ്പലുകൾ ആക്രമിക്കും’ – ഹൂത്തികൾ
    22/06/2025
    ഇറാനെ അമേരിക്ക ആക്രമിച്ചു; മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടതായി ട്രംപ്
    22/06/2025
    ഇസ്രായേലിനെതിരായ മിസൈൽ ആക്രമണത്തിന്റെ പത്തൊൻപതാം തരംഗം ആരംഭിച്ചതായി ഇറാൻ
    22/06/2025
    എയർ ബലൂൺ തീപ്പിടിച്ച് താഴേക്ക് പതിച്ച് എട്ടു പേർ മരിച്ചു, 13 പേർക്ക് പരിക്ക്
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.