Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • യുഎഇയിൽ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് പഠനം
    • കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    • ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    • ഈജിപ്തില്‍ മുന്‍ ആണവ ശാസ്ത്രജ്ഞ അന്തിയുറങ്ങുന്നത് തെരുവില്‍
    • സൗദി പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ട്രാഫിക് പിഴകള്‍ അടക്കേണ്ടതില്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജിദ്ദയിലും കിഴക്കൻ പ്രവിശ്യയിലും എ.ഐ പോലീസ് സ്റ്റേഷനുകൾ നിർമിക്കും – അൽബസ്സാമി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/12/2025 Saudi Arabia Gulf Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Muhammad Al Qassami
    ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽബസ്സാമി
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – അടുത്ത ഘട്ടത്തിൽ ജിദ്ദയിലും കിഴക്കൻ പ്രവിശ്യയിലും കൃത്രിമ ബുദ്ധിയും സാങ്കേതികവിദ്യയും അവലംബിക്കുന്ന പോലീസ് സ്റ്റേഷനുകൾ നിർമിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു. റിയാദിലെ അൽസൽമാനിയ ഡിസ്ട്രിക്ടിൽ നൂതന പോലീസ് സ്റ്റേഷൻ നിർമിച്ചിട്ടുണ്ടെന്ന് അബ്ശിർ 2025 സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ പൊതുസുരക്ഷാ വകുപ്പ് മേധാവി പറഞ്ഞു. ഭാവിയിൽ റിയാദിൽ ഈ മാതൃക കൂടുതൽ വികസിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യും.

    നിലവിലുള്ള മൈദാൻ ആപ്ലിക്കേഷൻ വികസിപ്പിച്ച് സമഗ്ര മൈദാൻ ആപ്ലിക്കേഷൻ ആരംഭിക്കാൻ പദ്ധതിയുണ്ട്. എല്ലാ മേഖലകളെയും ഇത് ഉപയോഗപ്പെടുത്താനും പൊതുസുരക്ഷാ വകുപ്പിന് കീഴിലെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള ഡാറ്റ ആക്‌സസ് ചെയ്യാനും പ്രാപ്തമാക്കും. ഏകീകൃത സുരക്ഷാ കൺട്രോൾ സെന്റർ സംവിധാനം (911) ഭാവിയിൽ മുഴുവൻ പ്രവിശ്യകളിലും ഏർപ്പെടുത്താൻ നീക്കമുണ്ട്. നിലവിൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ മാത്രമാണ് ഏകീകൃത സുരക്ഷാ കൺട്രോൾ റൂം സംവിധാനം (911) നിലവിലുള്ളത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പൊതുസുരക്ഷാ വകുപ്പ് പ്ലാറ്റ്‌ഫോമുകൾ വഴി ഈ വർഷം 18.9 കോടി നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഏകീകൃത സുരക്ഷാ കൺട്രോൾ സെന്റർ (911) സംവിധാനം, പൊതുസുരക്ഷാ വകുപ്പ് പോർട്ടലുകൾ, അബ്ശിർ പ്ലാറ്റ്‌ഫോം, അംന് പ്ലാറ്റ്‌ഫോം, മൈദാൻ പ്ലാറ്റ്ഫോം എന്നിവ അടക്കമുള്ള പൊതുസുരക്ഷാ വകുപ്പ് പ്ലാറ്റ്ഫോമുകൾ വഴി 322 സേവനങ്ങൾ നൽകുന്നു. മൈദാൻ പ്ലാറ്റ്ഫോം നിലവിൽ 17 സേവനങ്ങൾ നൽകുന്നു. സുരക്ഷാ മേഖലയിൽ ഉപയോഗിക്കാനായി ഡ്രോണുകൾ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
    പൂർണമായും സ്മാർട്ട് ഭാവിയിലേക്ക് വഴിയൊരുക്കുന്ന തരത്തിൽ ഈ പ്ലാറ്റ്‌ഫോമുകൾ വഴി കൂടുതൽ സേവനങ്ങൾ നൽകുന്നത് തുടരും. മൊബൈൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പൊതുസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെ ശാക്തീകരിക്കുന്നുണ്ട്. അൽസ്വയാഹിദിൽ നിലവിൽ പ്രവർത്തിക്കുന്ന സ്മാർട്ട് മൊബൈൽ പോലീസ് സ്റ്റേഷൻ ഇത്തരത്തിൽ പെട്ട സംരംഭമാണ്. പൊതുസുരക്ഷാ വകുപ്പിനു കീഴിലെ എല്ലാ വിഭാഗങ്ങളിലും കൃത്രിമബുദ്ധി പ്രയോജനപ്പെടുത്തുന്നുണ്ട്.

    നൂതന സുരക്ഷാ സേവനങ്ങളിലൂടെ സ്മാർട്ട് ഭാവി കൈവരിക്കാൻ ഏതാനും ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി പൊതുസുരക്ഷാ വകുപ്പ് തന്ത്രപരമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം സിദ്ധിച്ചവരും പരിചയസമ്പന്നരുമായ മാനവശേഷിയെ ആശ്രയിക്കുന്ന ഈ പദ്ധതി, നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുകയും കൃത്യമായ ഡാറ്റ ലഭ്യമാക്കുകയും ചെയ്യുന്നു. അതുവഴി തീരുമാനമെടുക്കുന്നവർക്ക് ഉയർന്ന കാര്യക്ഷമതയോടെ ശരിയായ നടപടികൾ സ്വീകരിക്കാൻ കഴിയും. സൈബർ സുരക്ഷ, കൃത്രിമ ബുദ്ധി, ഡിജിറ്റൽ പരിവർത്തനം, അടിസ്ഥാന സൗകര്യങ്ങളും അതിന്റെ പ്രവർത്തനവും എന്നിവയുൾപ്പെടെ വിവിധ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 35 സംരംഭങ്ങൾ, 131 പദ്ധതികൾ, 10 ട്രാക്കുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ തന്ത്രം തയാറാക്കിയിരിക്കുന്നതെന്നും ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AI Police station Al Bassami Jeddah Saudi
    Latest News
    യുഎഇയിൽ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് പഠനം
    21/02/2026
    കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    21/02/2026
    ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    21/02/2026
    ഈജിപ്തില്‍ മുന്‍ ആണവ ശാസ്ത്രജ്ഞ അന്തിയുറങ്ങുന്നത് തെരുവില്‍
    21/02/2026
    സൗദി പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ട്രാഫിക് പിഴകള്‍ അടക്കേണ്ടതില്ല
    21/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.