ജിസാൻ– ജിസാൻ കെ.എം.സി.സി സംഘടിപ്പിച്ച അഹ്‌ലൻ ജിസാൻ -2025 ഇന്ത്യൻ കമ്യൂണിറ്റി മെഗാ ഇവന്റിന്റെ ഉദ്ഘാടനം ജിദ്ധ ഇന്ത്യൻ കൗൺസിൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി നിർവഹിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ വിദ്യഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്തെ ഉന്നമനത്തിന് ഇന്ത്യൻ കോൺസുലേറ്റിന്റെ എല്ലാ വിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.ഹത്തീൻ സ്പോർട്സ് ക്ലബ്ബ് വൈസ് ചെയർമാൻ അഹ്‌മദ് ബിൻ ഹസ്സൻ അസ്സഹലി മുഖ്യാതിഥിയായിരുന്നു.
വ്യഴാഴ്ച വൈകീട്ട് ജിസാൻ ഫുഖ മെറിന ഓഡിറ്റോറിയത്തിൽ നടന്ന ആയിരങ്ങൾ പങ്കെടുത്ത മഹാ സംഗമം ജിസാൻ കെഎംസിസി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ അധ്യക്ഷത വഹിക്കുകയും പ്രോഗ്രാം ജനറൽ കൺവീനർ ഡോ മൻസൂർ നാലകത്ത് മെഗാ ഇവന്റിനെ പരിചയപ്പെടുത്തിയും സംസാരിച്ചു. സൗദി KMCC നാഷണൽ കമ്മറ്റി സെക്രട്ടറി ഹാരിസ് കല്ലായി ആശംസയർപ്പിച്ചു.
ജിസാനിലെ വിവിധ സംഘടനകളായ ജല, ഒഐസിസി,തനിമ ഐസിഫ് , ഇസ്ലാമിക് സെന്റർ, തമിഴ് ഘടകം, എന്നിവയുടെ പ്രതിനിധികളും
സംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഖാലിദ് പട്ല സ്വാഗതവും, സിറാജ് പുല്ലൂരാംപാറ നന്ദിയും ആശംസിച്ചു.
കെഎംസിസി ജിസാൻ വെൽഫയർ വിങ്ങിന്റെ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ് കോൺസുലേറ്റ് ജനറൽ ഫഹദ് അഹമ്മദ് ഖാൻ ഷംസു പൂക്കോട്ടൂറിന് കൈമാറി. അഹ്‌ലൻ ജിസാൻ മെഗാ ഇവന്റിന്റെ ഭാഗമായി ജിസാനിലെ വ്യവസായ പ്രമുഖരെയും, ആരോഗ്യ രോഗത്ത് സേവനം ചെയ്ത ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. പരിപാടിയുടെ ഭാഗമായി കുടുംബിനികൾക്ക് വേണ്ടി പാചക മത്സരം, മെഹന്തി മത്സരം എന്നിവയും കുട്ടികളുടെ വിവിധ മൽസരങ്ങളും , ഒപ്പന , കോൽക്കളി, നൃത്തം, മാപ്പിളപ്പാട്ട് തുടങ്ങിയവയും വേദിയിൽ അരങ്ങേറി.
സൗദി ട്രഡീഷണൽ ഡാൻസ് പരിപാടിയുടെ മാറ്റുകൂട്ടി. തുടർന്ന് സലിം കോടത്തൂരും സംഘവും ഒരുക്കിയ സംഗീത വിരുന്ന് മെഗാ ഇവന്റിനെ ആഘോഷരാവാക്കി മാറ്റി. സെൻട്രൽ കമ്മറ്റി ഭാരവാഹികൾ, വിവിധ സബ് കമ്മറ്റികൾ, ഏരിയ കമ്മറ്റി ഭാരവാഹികൾ, വളണ്ടീയർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



