റിയാദ് – തലസ്ഥാന നഗരിയായ റിയാദിൽ പതിനൊന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. അമിത വേഗം മൂലം നിയന്ത്രണം നഷ്ടപ്പെട്ട കാർ ഫുട്പാത്തിലും ഡിവൈഡറിലും ഇടിച്ചതാണ് കൂട്ടഅപകടത്തിന് ഇടയാക്കിയതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
റിയാദില്‍ വ്യാപാര സ്ഥാപനത്തില്‍ കേടുപാടുകള്‍ വരുത്തിയവര്‍ അറസ്റ്റില്‍
റിയാദ് – തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലെ വസ്തുവകകള്‍ തര്‍ക്കത്തെ തുടര്‍ന്ന് കേടുവരുത്തിയ സംഘത്തില്‍ പെട്ട മൂന്നു യുവാക്കളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന യെമനിയും രണ്ടു സൗദി യുവാക്കളുമാണ് അറസ്റ്റിലായത്. സംഭത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെയും സൈബര്‍ ക്രൈം നിയമം ലംഘിച്ച് ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെയും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ ശ്രമം തുടരുകയാണെന്ന് റിയാദ് പോലീസ് പറഞ്ഞു.