തിരൂരങ്ങാടി: ഹജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാ മദ്ധ്യേ മരിച്ചു. തെന്നല അപ്ല സ്വദേശി പരേതനായ മണ്ണിൽ കുരിക്കൾ മുഹമ്മദിൻ്റെ മകൻ അബൂബക്കർ ഹാജി (66) ആണ് മരണപ്പെട്ടത്. സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ ഈ വർഷത്തെ ഹജ്ജ്കർമ്മം നിർവ്വഹിച്ച് ഭാര്യയോടൊപ്പം മദീനയിലേക്കുള്ള യാത്രാമദ്ധ്യേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കിങ് ഫഹദ് ഹോസ്പിറ്റലിൽ വെച്ചാണ് മരണപെട്ടത്.
ഭാര്യ: ആയിഷ. മക്കൾ: ഫഹദ് (യു.എ.ഇ), ഷബാഹ് (അൽഐൻ), ഷമിഹ്. മരുമക്കൾ: സമീന (പൊന്മുണ്ടം), ഫഹ് മിദ (വാളക്കുളം), സുമയ്യ (കരിങ്കപ്പാറ). മയ്യിത്ത് മദീനയിൽ ഖബറടക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group