ഹായിൽ– സന്ദർശക വിസയിൽ മകന്റെയെടുത്ത് എത്തിയ പെരിന്തൽമണ്ണ സ്വദേശി കൊടുവായ്ക്കൽ ഉമർ ഹായിൽ കിങ് സൽമാൻ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.
അൽ ജൗഫിൽ മിനിസ്ട്രി ഓഫ് ഹെൽത്തിൽ ഡെന്റിസ്റ്റായി ജോലി ചെയ്ത് വരുന്ന ഡോ റമീസിനരികിൽ രണ്ടാഴ്ച മുൻപാണ് ഉമർ കുടുംബ സമേതം എത്തിയത്. അവിടെ വെച്ച് സ്ട്രോക് ബാധിച്ചു മിനിസ്ട്രി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹായിൽ കിങ് സൽമാൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകായിരുന്നു.
ജനാസ നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ഹായിലിലെ സാമൂഹിക പ്രവർത്തകൻ ചാൻസാ റഹ്മാന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. നാളെ ഹായിൽ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഫ്ലൈനാസ് എയർലൈൻസിൽ നാട്ടിലേക്ക് കൊണ്ടുപോകും
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



