റിയാദ്– എട്ടു വർഷത്തിന് ശേഷം നാട്ടിൽ പോകാനിരിക്കേ ഹൃദയാഘാതം മൂലം നിലമ്പൂർ കുഴിമണ്ണ പുളിയങ്കോട് സ്വദേശി ഹംസ (67) റിയാദിൽ മരണപെട്ടു. രാവിലെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ ഉണരാതായതിനെ തുടർന്ന് പോലീസിലും റെഡ് ക്രെസന്റിലും ബന്ധപ്പെട്ട് ആംബുലൻസ് എത്തി അടിയന്തിര ചികിത്സ നൽകി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിയാദിലെ അൽ-ഖുറൈജി പേപ്പർ ഇൻഡസ്ട്രീസ് ഫാക്ടറി ജീവനക്കാരനായ ഇദ്ദേഹം കമ്പനിയിലെ പ്രതിസന്ധികൾ മൂലം താമസ രേഖയുടെ കാലാവധി അവസാനിച്ചിരുന്നതിനാൽ 8 വർഷത്തോളമായി അവസാനമായി നാട്ടിൽ പോയിട്ട്. ഇന്ത്യൻ എംബസ്സി മുഖാന്തരം താമസ രേഖകൾ ശരിയാക്കി നാട്ടിൽ പോകാനിരിക്കേയാണ് മരണം സംഭവിച്ചത്. റിയാദിൽ സഹോദരനൊപ്പമായിരുന്നു താമസം. മയ്യിത്ത് തക്കസൂസിയിലെ സുലൈമാൻ ഹബീബ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി വെൽഫെയർ വിങ്ങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഉമ്മർ അമാനത്ത് ജാഫർ വീമ്പൂർ, നസീർ കണ്ണീരി, സമദ് ചുങ്കത്തറ,ഷംസു വടപുരം, , സഹോദരൻ അബ്ദുൽ കരീം എന്നിവർ രംഗത്തുണ്ട്.
പിതാവ്- മുഹമ്മദ്(പരേതൻ)
മാതാവ്- സൈനബ (പരേത)
ഭാര്യ – റുബീന
മക്കൾ- ഫസീല,ജസീല,ഫാത്തിമ ഷഹന



