മക്ക- മക്ക നവാരിയ മസ്ജിദില്‍ ഇഫ്താര്‍ സുപ്രക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് മഞ്ചേരി സ്വദേശി. മഞ്ചേരി പുൽപറ്റ എടത്തിൽ പള്ളിയാളി പ്രദേശത്തുള്ള സ്രാബിക്കൽ മുഹമ്മദ് ബഷീർ ആണ് മരിച്ചത്.അപകടത്തിൽ 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സഹ്റതുല്‍ ഉംറ മസ്ജിദിന് തൊട്ടുചേര്‍ന്ന് വ്യാഴാഴ്ച മഗ്രിബ് സമയത്താണ് സംഭവം.അമിത വേഗതയിലെത്തിയ കാര്‍ തെന്നി മാറി മറ്റൊരു വാഹനത്തില്‍ കൂട്ടിയിടിക്കുകയായിരുന്നു. ശേഷം അത് മറിയുകയും ചെയ്തു. മസ്ജിദിലെ ഇഫ്താര്‍ സുപ്രക്ക് തൊട്ടുചേര്ന്നുണ്ടായ അപകടത്തില്‍ നോമ്പ് തുറക്കാനെത്തിയവര്ക്കും വാഹനങ്ങളിലെ യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. സുരക്ഷാ സേനയും റെഡ്ക്രസന്റും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group