ജിസാൻ – ജിസാൻ പ്രവിശ്യയിൽ പെട്ട ബനീമാലിക്കിൽ അധ്യാപികമാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം. ഡ്രൈവറും നാല് അധ്യാപികമാരുമാണ് മരണപ്പെട്ടത്. പരുക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്ന് ജിസാൻ ഹെൽത്ത് ക്ലസ്റ്റർ വക്താവ് ജിബ്‌രീൽ അൽഖബി പറഞ്ഞു. നാല് പേർ സംഭവസ്ഥലത്തു വെച്ചും ഡ്രൈവർ ആശുപത്രിയിലേക്ക് പോവുന്ന വഴിയുമാണ് മരിച്ചത്. പരുക്കേറ്റവരെ പിന്നീട് വിദഗ്ദ ചികിത്സക്കായി ജിസാൻ കിംഗ് ഫഹദ് സെൻട്രൽ ആശുപത്രിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group