റിയാദ്– 31 വര്‍ഷത്തെ പ്രവാസം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഹനീഫ കുട്ടായിക്ക് ഷിഫാ മലയാളി സമാജം യാത്രയയപ്പ് നല്‍കി. റിയാദിലെ ഷിഫാ സനയ്യയില്‍ കഴിഞ്ഞ 31 വര്‍ഷമായി അലൂമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്യ്തു വന്ന ഷിഫാ മലയാളി സമാജം വൈസ് പ്രസിഡന്റും മലപ്പുറം കൂട്ടായി സ്വദേശിയുമായ ഹനീഫാക്കാണ് സമാജം ഓഫീസില്‍ രക്ഷാധികാരികളായ സാബു പത്തടി, മധു വര്‍ക്കല, പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട്, സെക്രട്ടറി ഷജീര്‍ കല്ലമ്പലം, ട്രഷറര്‍ ബാബു കണ്ണോത്ത്, മോഹനന്‍ കണ്ണൂര്‍, ബിനീഷ് തിരുവല്ല എന്നിവരുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് നല്‍കിയത്. ഷിഫാ സനയ്യായിലെ ആദ്യ കാല പ്രവാസിയായ ഹനീഫ വന്ന കാലം മുതല്‍ തന്നെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



