Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 9
    Breaking:
    • ഓപൺ മാസ്റ്റേഴ്‌സ് ഗെയിംസിൽ വെങ്കലം കരസ്ഥമാക്കി മലയാളി പൊലീസ് ഉദ്യോഗസ്ഥൻ
    • മക്ക, മദീന പാതയില്‍ 20 പുതിയ ഹൈ-സ്പീഡ് ട്രെയിനുകള്‍
    • ചെന്നൈയിൽ കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു​
    • സൗദിയിലെ പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം അയച്ചത് 16,550 കോടി റിയാല്‍
    • പെരുന്നാൾ ആഘോഷങ്ങൾക്ക് സംസ്ഥാനത്ത് ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മക്ക, മദീന പാതയില്‍ 20 പുതിയ ഹൈ-സ്പീഡ് ട്രെയിനുകള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/02/2026 Saudi Arabia Gulf Haj 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – പ്രധാനമായും ഹജ്, ഉംറ തീര്‍ഥാടകരെയും സന്ദര്‍ശകരെയും ലക്ഷ്യമിട്ട് പൂര്‍ത്തിയാക്കിയ, മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ സര്‍വീസിന് ഉപയോഗിക്കാനായി 20 പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് ട്രെയിനുകള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ചു. ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ ട്രെയിന്‍നിരയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള കരാറില്‍ സൗദി അറേബ്യ റെയില്‍വേയ്‌സും സ്പാനിഷ് കമ്പനിയായ ടാല്‍ഗോയുമാണ് ഒപ്പുവെച്ചത്. ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രിയും സൗദി അറേബ്യ റെയില്‍വേയ്‌സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറിന്റെയും സ്പാനിഷ് ഗതാഗത, സുസ്ഥിര മൊബിലിറ്റി മന്ത്രി ഓസ്‌കാര്‍ പ്യൂന്റെയുടെയും സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങ് നടന്നത്. ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി മക്കക്കും മദീനക്കും ഇടയില്‍ ഗതാഗത കാര്യക്ഷമത വര്‍ധിപ്പിക്കാനും തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങളെ പിന്തുണക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

    ഓരോ ട്രെയിനിലും 13 കോച്ചുകളുണ്ടാകും. ഇതില്‍ 8 എണ്ണം ഇക്കണോമി ക്ലാസ് കോച്ചുകളും 5 എണ്ണം ബിസിനസ് ക്ലാസ് കോച്ചുകളുമാണ്. 304 ഇക്കണോമി ക്ലാസ് സീറ്റുകളും 113 ബിസിനസ് ക്ലാസ് സീറ്റുകളുമായി ആകെ 417 സീറ്റുകളാണ് ട്രെയിനിലുണ്ടാവുക. വികലാംഗര്‍ക്കായി പ്രത്യേകം സീറ്റുകള്‍ സജ്ജീകരിച്ച കോച്ചും ട്രെയിനുകളില്‍ ഉള്‍പ്പെടുന്നു. ഇത് സാര്‍വത്രിക പ്രവേശനക്ഷമത ഉറപ്പാക്കുകയും എല്ലാ യാത്രക്കാരുടെയും അനുഭവം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കരാര്‍ പ്രകാരം, പുതിയ ട്രെയിനുകളുടെ ആദ്യ ബാച്ച് 2028 അവസാനത്തോടെ ലഭിക്കും. 2031 ല്‍ മുഴുവന്‍ ട്രെയിനുകളും കൈമാറും. പുതിയ ട്രെയിനുകള്‍ അഞ്ച് സ്റ്റേഷനുകളിലായി മുഴുവന്‍ ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ നെറ്റ്വര്‍ക്കിലും സര്‍വീസ് നടത്തും. പുതിയ ട്രെയിനുകള്‍ ലഭിക്കുന്നതോടെ ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ സര്‍വീസിന് ഉപയോഗിക്കുന്ന ട്രെയിനുകളുടെ എണ്ണം 35 ല്‍ നിന്ന് 55 ആയി ഉയരും.
    രണ്ട് പുണ്യനഗരങ്ങള്‍ക്കിടയിലുള്ള ഗതാഗത സംവിധാനം വികസിപ്പിക്കാനും ഹജ്, ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ ശൃംഖലയുടെ പ്രവര്‍ത്തന അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലൂടെയും മുന്‍കരുതല്‍ ആസൂത്രണത്തിലൂടെയും തീര്‍ഥാടകരെ സേവിക്കുന്നതില്‍ സൗദി അറേബ്യ റെയില്‍വേയ്‌സ് വഹിക്കുന്ന നിര്‍ണായക പങ്കിനെ ഈ ചുവടുവെപ്പ് പ്രതിഫലിപ്പിക്കുന്നു.

    ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലക്ക് നല്‍കുന്ന തുടര്‍ച്ചയായ പിന്തുണക്ക് സൗദി ഭരണാധികാരികള്‍ക്ക് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രിയും സൗദി അറേബ്യ റെയില്‍വേയ്‌സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ അഗാധമായ നന്ദി രേഖപ്പെടുത്തി. ഇത് ആഗോള ലോജിസ്റ്റിക്‌സ് കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കാനും ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനും രണ്ട് പുണ്യനഗരങ്ങളിലെ ഗതാഗത സംവിധാനം വികസിപ്പിക്കാനും സഹായിക്കുന്നു.
    2018 ല്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്ത ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ, ഇരു ഹറമുകളെയും സേവിക്കുന്നതുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ ഗതാഗത സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പദ്ധതികളില്‍ ഒന്നാണ്.
    തീര്‍ഥാടകര്‍ക്ക് സേവനം നല്‍കാനും അവരുടെ രാജ്യത്തേക്കുള്ള വരവ് മുതല്‍ മടക്കയാത്ര വരെയുള്ള അനുഭവം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആധുനികവും സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗത ഓപ്ഷനുകള്‍ ലഭ്യമാക്കി, തീര്‍ഥാടകര്‍ക്ക് സേവനം നല്‍കാനുമുള്ള അടിസ്ഥാന സ്തംഭമാണ് ട്രെയിന്‍നിര വിപുലീകരണം. രാജ്യത്തെ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്ന സുസ്ഥിര ഗതാഗത പരിഹാരങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നതായി മന്ത്രി പറഞ്ഞു.

    തീര്‍ഥാടകരുടെ അനുഭവം മെച്ചപ്പെടുത്താനും തിരക്കേറിയ സീസണുകളില്‍ മക്കക്കും മദീനക്കും ഇടയിലുള്ള ഗതാഗത പ്രവാഹം വര്‍ധിപ്പിക്കാനും പുതിയ ട്രെയിനുകള്‍ സഹായിക്കുമെന്ന് സൗദി അറേബ്യ റെയില്‍വേയ്‌സ് സി.ഇ.ഒ ഡോ. ബശാര്‍ അല്‍മാലിക് വ്യക്തമാക്കി. പുതിയ ട്രെയിനുകള്‍ ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വെ ശൃംഖലയുടെ ശേഷി പ്രതിവര്‍ഷം മൂന്നു കോടിയിലേറെ യാത്രക്കാരായി ഉയര്‍ത്തും. ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വെ ശൃംഖലയുടെ സന്നദ്ധതയും വര്‍ധിച്ചുവരുന്ന ആവശ്യത്തിനനുസരിച്ച് പ്രതികരിക്കാനുള്ള കഴിവും വര്‍ധിപ്പിക്കുമെന്നും തിരക്കേറിയ സീസണുകളില്‍ സര്‍വീസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ വഴക്കം നല്‍കുമെന്നും ആവശ്യകതയിലെ മാറ്റങ്ങളുമായി വേഗത്തില്‍ പ്രതികരിക്കാന്‍ പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നിക്ഷേപം വരും വര്‍ഷങ്ങളില്‍ ഹജ്, ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചക്ക് സഹായകമാകും. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി മുന്‍കരുതലോടെ ആസൂത്രണം ചെയ്യാനും സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗത സേവനങ്ങള്‍ വികസിപ്പിക്കാനുമുള്ള സൗദി അറേബ്യ റെയില്‍വേയ്‌സിന്റെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നതായും ഡോ. ബശാര്‍ അല്‍മാലിക് പറഞ്ഞു.

    രണ്ട് പുണ്യനഗരങ്ങള്‍ക്കിടയിലുള്ള ഏറ്റവും വേഗതയേറിയ ഗതാഗത മാര്‍ഗമാണ് ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ. ഈ പാതയില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ സഞ്ചരിക്കുന്നു. ജിദ്ദ സുലൈമാനിയ, ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നീ മൂന്ന് ഇന്റര്‍മീഡിയറ്റ് സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന ട്രെയിനുകള്‍ മക്കക്കും മദീനക്കും ഇടയിലുള്ള യാത്രക്ക് ഏകദേശം രണ്ട് മണിക്കൂര്‍ മാത്രമാണ് എടുക്കുന്നത്. നിലവില്‍ 35 ട്രെയിനുകളാണ് ഈ പാതയില്‍ സര്‍വീസിന് ഉപയോഗിക്കുന്നത്. ഇത് തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ചലനം സുഗമമാക്കുകയും തിരക്കേറിയ സീസണുകളില്‍ ഗതാഗത കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    High speed train Madeena Makkah Saudi saudi railways
    Latest News
    ഓപൺ മാസ്റ്റേഴ്‌സ് ഗെയിംസിൽ വെങ്കലം കരസ്ഥമാക്കി മലയാളി പൊലീസ് ഉദ്യോഗസ്ഥൻ
    09/02/2026
    മക്ക, മദീന പാതയില്‍ 20 പുതിയ ഹൈ-സ്പീഡ് ട്രെയിനുകള്‍
    08/02/2026
    ചെന്നൈയിൽ കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു​
    08/02/2026
    സൗദിയിലെ പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം അയച്ചത് 16,550 കോടി റിയാല്‍
    08/02/2026
    പെരുന്നാൾ ആഘോഷങ്ങൾക്ക് സംസ്ഥാനത്ത് ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത
    08/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.