മിനാ – പെരുന്നാള്‍ ദിനത്തില്‍ പുണ്യസ്ഥലങ്ങളിലെയും മക്കയിലെയും ടെലികോം നെറ്റ്വര്ക്കുകളില് 2.23 കോടിയിലേറെ കോളുകള്‍ രേഖപ്പെടുത്തിയതായി കമ്മ്യൂണിക്കേഷന്‍സ്, സ്പേസ് ആന്റ് ടെക്നോളജി കമ്മീഷന് അറിയിച്ചു. ഇതില്‍ 1.91 കോടി ലോക്കല്‍ കോളുകളും 32 ലക്ഷം ഇന്റര്‍നാഷണല്‍ കോളുകളുമായിരുന്നു.
മൊബൈല്‍ ഇന്റര്‍നെറ്റ് ശരാശരി വേഗത സെക്കന്റില്‍ 299 എം.ബി ആയി ഉയര്‍ന്നു. ടെലികോം ഉപയോക്താക്കള്‍ ശരാശരി 1,229 എം.ബി ഡാറ്റ ഉപയോഗിച്ചു. ഇത് ആഗോള ശരാശരിയെക്കാള്‍ മൂന്നിരട്ടി കൂടുതലാണെന്നും കമ്മീഷന് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group