മക്ക – ദുല്‍ഹജ് ഒമ്പതിന് അറഫ ദിനത്തില്‍ പുണ്യസ്ഥലങ്ങളിലും മക്കയിലും ടെലികോം നെറ്റ്‌വര്‍ക്കുകളില്‍ 1.83 കോടി കോളുകള്‍ രേഖപ്പെടുത്തിയതായി കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷന്‍ അറിയിച്ചു. ഇതില്‍ 1.59 കോടി കോളുകള്‍ ലോക്കല്‍ കോളുകളും 24 ലക്ഷം കോളുകള്‍ ഇന്റര്‍നാഷല്‍ കോളുകളുമായിരുന്നു.
അറഫ ദിനത്തില്‍ പുണ്യസ്ഥലങ്ങളില്‍ ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് സെക്കന്റില്‍ 288 എം.ബിയായി ഉയര്‍ന്നു. കഴിഞ്ഞ കൊല്ലത്തെ ഹജ് സീസണിനെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണിത്. പുണ്യസ്ഥലങ്ങളില്‍ ടെലികോം ഉപയോക്താക്കള്‍ ശരാശരി 1,278 എം.ബി ഡാറ്റ വീതം ഉപയോഗിച്ചു. ഇത് ആഗോള ശരാശരിയെക്കാള്‍ മൂന്നിരട്ടി കൂടുതലാണെന്നും കമ്മീഷന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







