Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 24
    Breaking:
    • ലോക ഫുട്ബോളിനെ ഇസ്ലാമികത വിഴുങ്ങുന്നു: ചാനൽ ചർച്ചയിൽ വർഗീയ പരാമർശവുമായി ജനം ടിവി അവതാരകൻ
    • ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന് രാജ്യത്ത് വൻ സ്വീകാര്യത; ചില സർവീസുകളിലെ ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റുതീർന്നു
    • അവസാന ഗ്രൂപ്പ് മത്സരത്തിനായി ബ്രസീൽ സ്കോട്ടലാൻഡിനെതിരെ; നെയ്മർ ഇറങ്ങിയേക്കും
    • അവസാനഘട്ട ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; മൂന്നാം സ്ഥാന പ്രതീക്ഷകളോടെ ഖത്തർ
    • സൗദിയില്‍ വിദേശികള്‍ക്ക് സ്ഥലം വാങ്ങാൻ അനുവാദമുള്ള മേഖലകള്‍ ഏതെല്ലാം, വിശദമായി അറിയാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    നാലു വര്‍ഷത്തിനിടെ ആറു ലക്ഷം സൗദികള്‍ക്ക് തൊഴില്‍-മന്ത്രി

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്27/03/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മന്ത്രി അഹമ്മദ് അൽ റാജ്ഹി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – നാലു വര്‍ഷത്തിനിടെ ആറു ലക്ഷം സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പറഞ്ഞു. മക്ക ചേംബര്‍ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. 2019 മുതല്‍ 2023 വരെയുള്ള കാലയളവിലാണ് ഇത്രയും സൗദികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ലഭിച്ചത്. ഇക്കാലയളവില്‍ തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം 17 ശതമാനത്തില്‍ നിന്ന് 35.3 ശതമാനമായി ഉയര്‍ന്നു. 2030 ഓടെ തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം 30 ശതമാനമായി ഉയര്‍ത്താനാണ് വിഷന്‍ 2030 ലക്ഷ്യമിട്ടിരുന്നത്. ഈ ലക്ഷ്യം കഴിഞ്ഞ വര്‍ഷത്തോടെ മറികടക്കാന്‍ സാധിച്ചു.
    സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാര്‍ 17 ലക്ഷത്തില്‍ നിന്ന് 23 ലക്ഷമായി നാലു വര്‍ഷത്തിനിടെ ഉയര്‍ന്നു. വളര്‍ച്ച ശക്തിപ്പെടുത്താനും തൊഴില്‍ വിപണി തന്ത്രത്തിനും സ്വകാര്യ മേഖല നല്‍കുന്ന പിന്തുണ പ്രശംസനീയമാണ്. സീസണ്‍ ജോലികള്‍ക്ക് സ്വദേശികളെ പ്രയോജനപ്പെടുത്തേണ്ടത് പ്രാധാന്യം അര്‍ഹിക്കുന്നു. ഹജും ഉംറയും അടക്കമുള്ള സീസണുകളില്‍ സ്വകാര്യ കമ്പനികളുടെ പ്രവര്‍ത്തനം എളുപ്പമാക്കുന്നതിന് പിന്തുണയെന്നോണമാണ് സീസണ്‍ വിസകള്‍ അനുവദിക്കുന്നത്. ഏതു ജോലി നിര്‍വഹിക്കാനാണോ വിദേശികളെ സീസണ്‍ വിസയില്‍ റിക്രൂട്ട് ചെയ്യുന്നത് എങ്കില്‍ അതേ ജോലിയില്‍ തന്നെയായിരിക്കണം അവരെ നിയോഗിക്കേണ്ടത്. സീസണ്‍ വിസയില്‍ എത്തുന്നവര്‍ക്ക് ഹജ് നിര്‍വഹിക്കാന്‍ അനുമതിയില്ല. ഈ കൊല്ലം ഹജ് സീസണില്‍ 59,000 ലേറെ സീസണ്‍ വിസകള്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ahamad Al Rajhi Saudization
    Latest News
    ലോക ഫുട്ബോളിനെ ഇസ്ലാമികത വിഴുങ്ങുന്നു: ചാനൽ ചർച്ചയിൽ വർഗീയ പരാമർശവുമായി ജനം ടിവി അവതാരകൻ
    24/06/2026
    ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന് രാജ്യത്ത് വൻ സ്വീകാര്യത; ചില സർവീസുകളിലെ ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റുതീർന്നു
    24/06/2026
    അവസാന ഗ്രൂപ്പ് മത്സരത്തിനായി ബ്രസീൽ സ്കോട്ടലാൻഡിനെതിരെ; നെയ്മർ ഇറങ്ങിയേക്കും
    24/06/2026
    അവസാനഘട്ട ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; മൂന്നാം സ്ഥാന പ്രതീക്ഷകളോടെ ഖത്തർ
    24/06/2026
    സൗദിയില്‍ വിദേശികള്‍ക്ക് സ്ഥലം വാങ്ങാൻ അനുവാദമുള്ള മേഖലകള്‍ ഏതെല്ലാം, വിശദമായി അറിയാം
    24/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.