ജിദ്ദ – പൊതുനിരത്തുകളിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നതിനെതിരെ സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ഈ പെരുമാറ്റം നിയമപ്രകാരം ശിക്ഷാർഹമായ ഗതാഗത നിയമ ലംഘനമാണ്. ഈ നിയമ ലംഘനത്തിന് 500 മുതൽ 900 റിയാൽ വരെ പിഴ ലഭിക്കും. വാഹനങ്ങൾ നല്ല പ്രവർത്തന നിലയിലാണെന്ന് ഉറപ്പുവരുത്തണമെന്നും പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് ആവശ്യമായ ആനുകാലിക അറ്റകുറ്റപ്പണികൾ നടത്തണമെന്നും എല്ലാ സുരക്ഷാ വ്യവസ്ഥകളും പാലിക്കണമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



