Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 8
    Breaking:
    • ഇറാനിലെ സ്‌കൂള്‍ ബോംബാക്രമണത്തില്‍ യുദ്ധക്കുറ്റം അന്വേഷിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്
    • ഇറാന്‍ എംബസി ജീവനക്കാര്‍ ഒരാഴ്ചക്കകം രാജ്യം വിടണമെന്ന് ഖത്തര്‍
    • സൗദിയില്‍ ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാന്‍ സൗദി-ചൈന കരാര്‍
    • സൗദി അറേബ്യയുമായുള്ള ആശയവിനിമയം തുടരുന്നതായി ഇറാന്‍ വിദേശ മന്ത്രി
    • സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരം വിമാന സര്‍വീസുകള്‍ പുനരാംഭിക്കണം: പാസഞ്ചര്‍ ഫോറം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയില്‍ ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാന്‍ സൗദി-ചൈന കരാര്‍

    ജിദ്ദയില്‍ വിംഗ് ലൂങ്-3 ഇനത്തില്‍ പെട്ട ഡ്രോണുകള്‍ അസംബ്ലി ചെയ്യുന്ന യൂണിറ്റ് സ്ഥാപിക്കാനായി ചൈനയുടെ എവിക് കമ്പനിയും സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസുമാണ് കരാര്‍ ഒപ്പുവെച്ചത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/03/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ആധുനിക കാലത്തെ യുദ്ധത്തിലും പ്രതിരോധത്തിലും ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയ ഡ്രോണുകള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ സൗദി അറേബ്യ നടപടികള്‍ ആരംഭിച്ചു. സൗദിയിലെ ജിദ്ദയില്‍ ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാന്‍ സൗദി അറേബ്യയും ചൈനയും കരാര്‍ ഒപ്പുവെച്ചു. ജിദ്ദയില്‍ വിംഗ് ലൂങ്-3 ഇനത്തില്‍ പെട്ട ഡ്രോണുകള്‍ അസംബ്ലി ചെയ്യുന്ന യൂണിറ്റ് സ്ഥാപിക്കാനായി ചൈനയുടെ എവിക് കമ്പനിയും സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസുമാണ് കരാര്‍ ഒപ്പുവെച്ചത്. 500 കോടി ഡോളറിന്റെ പ്രതിരോധ കരാറാണിതെന്ന് അന്താരാഷ്ട്ര പ്ലാറ്റ്ഫോമായ ക്ലാഷ് റിപ്പോര്‍ട്ട് പറയുന്നു. കരാര്‍ പ്രകാരം, 48 വിംഗ് ലൂങ്-3 ഡ്രോണുകള്‍ പ്രതിവര്‍ഷം ജിദ്ദയില്‍ നിര്‍മ്മിക്കും. ഇത് സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള വിശാലമായ വ്യാവസായിക, പ്രതിരോധ പങ്കാളിത്തത്തിലേക്കുള്ളമാറ്റത്തെ അടയാളപ്പെടുത്തുന്നു.

    വിപുലമായ പ്രവര്‍ത്തന പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് സൗദി അറേബ്യ ഈ ഡ്രോണ്‍ തെരഞ്ഞെടുത്തത്. ലക്ഷ്യങ്ങളുമായി അതിവേഗത്തില്‍ പ്രതികരിക്കാനുള്ള ഉയര്‍ന്ന ശേഷി പരീക്ഷണങ്ങളില്‍ ചൈനീസ് ഡ്രോണ്‍ പ്രകടമാക്കി. 0.3 സെക്കന്‍ഡിനുള്ളില്‍ ലക്ഷ്യങ്ങള്‍ തിരിച്ചറിയാനുള്ള അതിന്റെ കഴിവ് പ്രവര്‍ത്തന ഡാറ്റ സൂചിപ്പിക്കുന്നു. മുന്‍ പതിപ്പുകളെ അപേക്ഷിച്ച് ജാമിംഗ് പ്രതിരോധ ശേഷി 40 ശതമാനം മെച്ചപ്പെട്ടിട്ടുണ്ട്.
    50 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയെയും മണല്‍ക്കാറ്റിനെയും നേരിടാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍, മിഡില്‍ ഈസ്റ്റിലെ കഠിനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് ചൈനീസ് ഡ്രോണിന്റെ സവിശേഷതയാണ്. കൂടാതെ തുടര്‍ച്ചയായി 40 മണിക്കൂര്‍ പറക്കാനും 10,000 കിലോമീറ്ററില്‍ കൂടുതലുള്ള റേഞ്ചും ഇതിന്റെ സവിശേഷതകളാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ചില കണ്‍ട്രോള്‍, ഇലക്ട്രോണിക്‌സ് സിസ്റ്റം സാങ്കേതികവിദ്യകളുടെ ക്രമേണയുള്ള കൈമാറ്റവും ജിദ്ദയില്‍ അസംബ്ലി യൂണിറ്റ് സ്ഥാപിക്കുന്നതും കരാറില്‍ ഉള്‍പ്പെടുന്നു. ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് തന്ത്രത്തിന് അനുസൃതമായി, 2030 ഓടെ സൗദി അറേബ്യയുടെ സൈനിക വ്യവസായങ്ങളുടെ 50 ശതമാനം തദ്ദേശീയവല്‍ക്കരിക്കാനുള്ള പദ്ധതിയെ ഇത് പിന്തുണക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Drone Saudi
    Latest News
    ഇറാനിലെ സ്‌കൂള്‍ ബോംബാക്രമണത്തില്‍ യുദ്ധക്കുറ്റം അന്വേഷിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്
    08/03/2026
    ഇറാന്‍ എംബസി ജീവനക്കാര്‍ ഒരാഴ്ചക്കകം രാജ്യം വിടണമെന്ന് ഖത്തര്‍
    08/03/2026
    സൗദിയില്‍ ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാന്‍ സൗദി-ചൈന കരാര്‍
    08/03/2026
    സൗദി അറേബ്യയുമായുള്ള ആശയവിനിമയം തുടരുന്നതായി ഇറാന്‍ വിദേശ മന്ത്രി
    08/03/2026
    സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരം വിമാന സര്‍വീസുകള്‍ പുനരാംഭിക്കണം: പാസഞ്ചര്‍ ഫോറം
    08/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.