Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 27
    Breaking:
    • മക്ക ഒ.ഐ.സി.സിയുടെ സ്വീകരണവും ഉമ്മൻ ചാണ്ടി വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു, മന്ത്രി ടി സിദ്ദീഖ് മുഖ്യാതിഥി
    • ദേശീയതലത്തിൽ മുസ്ലിം ലീഗ് കൂടുതൽ കരുത്താർജിക്കും- മുനവ്വറലി തങ്ങൾ
    • 34 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച ജോസ് സ്‌കറിയക്ക് യാത്രയയപ്പ് നൽകി
    • മയക്കുമരുന്ന് കടത്തിൽ ഇന്നും വധശിക്ഷ, ഒരിക്കലും പഠിക്കാതെ നിയമലംഘകർ
    • മയക്കുമരുന്ന് കടത്തിയ കേസിൽ കണ്ണൂർ സ്വദേശിക്ക് ദമാമിൽ വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയില്‍ പ്രവാസി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ്സ്ഥാപനങ്ങളില്‍ നിന്ന് വ്യക്തികളിലേക്ക് മാറ്റാന്‍ അനുമതി

    Mujeeb PBy Mujeeb P05/08/2026 Gulf Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയില്‍ പ്രവാസി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്ഥാപനങ്ങളുടെ പേരില്‍ നിന്ന് വ്യക്തികളുടെ പേരിലേക്ക് മാറ്റാന്‍ അനുമതി. പ്രത്യേക നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി, സ്ഥാപനങ്ങളുടെ പേരില്‍ നിന്ന് തങ്ങളുടെ പേരിലേക്ക് പ്രവാസി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തികളെ അനുവദിക്കാന്‍ തുടങ്ങിയതായി ഉക്കാദ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ഗാര്‍ഹിക തൊഴിലാളികളായി ജോലി ചെയ്യാനായി സ്ഥാപനങ്ങളുടെ പേരില്‍ നിന്ന് വ്യക്തികളുടെ പേരിലേക്ക് പ്രവാസികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം ക്രമീകരിക്കാനാണ് പുതിയ ചുവടുവെപ്പിലൂടെ ലക്ഷ്യമിടുന്നത്.


    ഇങ്ങിനെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിന് പ്രവാസിയുടെ വര്‍ക്ക് പെര്‍മിറ്റ് സാധുതയുള്ളതായിരിക്കണമെന്നും തൊഴിലാളിയുടെ പ്രൊഫഷന്‍ 100 ശതമാനം സൗദിവല്‍ക്കരിക്കപ്പെട്ട തൊഴിലുകളോ വിദ്യാഭ്യാസ, സാങ്കേതിക, ആരോഗ്യ, സ്‌പെഷ്യലിസ്റ്റ് തൊഴിലുകള്‍ ഉള്‍പ്പെടുന്ന ഉയര്‍ന്ന തലത്തിലുള്ള പ്രൊഫഷനുകളോ ആയിരിക്കരുതെന്നും വ്യവസ്ഥയുണ്ട്. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നത് ഗാര്‍ഹിക തൊഴിലുകളുടെ കൂട്ടത്തില്‍ പെട്ട ഏതെങ്കിലും പ്രൊഫഷനിലേക്ക് ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
    അപേക്ഷ പൂര്‍ത്തീകരിക്കാന്‍ മുന്‍ തൊഴിലുടമയില്‍ നിന്നുള്ള, ചേംബര്‍ ഓഫ് കൊമേഴ്സ് സാക്ഷ്യപ്പെടുത്തിയ ഇലക്ട്രോണിക് റിലീസ് ലെറ്റര്‍, പുതിയ തൊഴിലുടമയുടെ ശമ്പള സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ സാമ്പത്തിക ശേഷി തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ്, പ്രവാസിയുടെ വിരലടയാളവും ഒപ്പും ഉള്‍ക്കൊള്ളുന്ന ഇഖാമയുടെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കേണ്ടതുണ്ട്. അപേക്ഷയില്‍ പുതിയ തൊഴിലുടമക്ക് ആവശ്യമുള്ള ഗാര്‍ഹിക പ്രൊഫഷനും പേരുവിവരങ്ങളും ദേശീയ ഐ.ഡി നമ്പറും അടക്കം പുതിയ തൊഴിലുടമയുടെ വിശദാംശങ്ങളും വ്യക്തമാക്കണം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    പി.ഡി.എഫ്, ജെപെഗ്, പി.എന്‍.ജി, എക്‌സ്.എല്‍.എസ്.എക്‌സ്.ജി, ഡോക്എക്‌സ്ജി ഫോര്‍മാറ്റുകളില്‍ ഇലക്ട്രോണിക് രീതിയില്‍ രേഖകള്‍ അപ്ലോഡ് ചെയ്യണമെന്നും ഓരോ ഫയല്‍ വലുപ്പവും 3 എം.ബിയില്‍ കവിയരുതെന്നും മന്ത്രാലയം സൂചിപ്പിച്ചു. വികലാംഗരും വിട്ടുമാറാത്തതോ ഗുരുതരമായതോ ആയ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരുമായ വ്യക്തികള്‍ ഉള്‍പ്പെടെയുള്ള മാനുഷിക കേസുകളില്‍ ഒഴികെ, സൗദി പൗരന് നാല് ഗാര്‍ഹിക തൊഴിലാളികളും പ്രവാസിക്ക് രണ്ട് പേരും എന്ന പരിധി കവിയുന്ന ഓരോ അധിക ഗാര്‍ഹിക തൊഴിലാളിക്കും പ്രതിവര്‍ഷം 9,600 റിയാല്‍ തോതില്‍ ലെവി നല്‍കേണ്ടിവരും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Sponsorship
    Latest News
    മക്ക ഒ.ഐ.സി.സിയുടെ സ്വീകരണവും ഉമ്മൻ ചാണ്ടി വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു, മന്ത്രി ടി സിദ്ദീഖ് മുഖ്യാതിഥി
    27/09/2026
    ദേശീയതലത്തിൽ മുസ്ലിം ലീഗ് കൂടുതൽ കരുത്താർജിക്കും- മുനവ്വറലി തങ്ങൾ
    27/09/2026
    34 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച ജോസ് സ്‌കറിയക്ക് യാത്രയയപ്പ് നൽകി
    27/09/2026
    മയക്കുമരുന്ന് കടത്തിൽ ഇന്നും വധശിക്ഷ, ഒരിക്കലും പഠിക്കാതെ നിയമലംഘകർ
    27/09/2026
    മയക്കുമരുന്ന് കടത്തിയ കേസിൽ കണ്ണൂർ സ്വദേശിക്ക് ദമാമിൽ വധശിക്ഷ നടപ്പാക്കി
    27/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.