Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • ഹക്കബിയുടെ തീവ്രവാദ പ്രസ്താവനകള്‍ വികാരങ്ങള്‍ ആളിക്കത്തിക്കുമെന്ന് അബുല്‍ഗെയ്ത്ത്
    • ഗാസയില്‍ രണ്ട് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
    • യുഎഇയിൽ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് പഠനം
    • കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    • ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യെമനില്‍ സൗദി സഹായത്തോടെ 190 കോടി റിയാലിന്റെ പദ്ധതികള്‍

    190 കോടി റിയാല്‍ ചെലവില്‍ 28 പദ്ധതികളാണ് നടപ്പാക്കുന്നത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/01/2026 Gulf Latest Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – യെമന് സൗദി അറേബ്യ നല്‍കുന്ന പിന്തുണയുടെ തുടര്‍ച്ചയെന്നോണം യെമനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ വ്യത്യസ്ത വികസന പദ്ധതികള്‍ നടപ്പാക്കുന്നതായി സൗദി ഡെവലപ്മെന്റ് ആന്റ് റീകണ്‍സ്ട്രക്ഷന്‍ പ്രോഗ്രാം അറിയിച്ചു. 190 കോടി റിയാല്‍ ചെലവില്‍ 28 പദ്ധതികളാണ് നടപ്പാക്കുന്നത്. യെമനില്‍ സ്ഥിരത ശക്തിപ്പെടുത്താനും സുസ്ഥിര വികസനം കൈവരിക്കാനും വളര്‍ച്ചയെ പിന്തുണക്കാനും ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നു. ഇത് യെമന്‍ പൗരന്മാരുടെ ജീവിതത്തെ ഗുണപരമായി സ്വാധീനിക്കും.
    വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജം, ജലം, ഗതാഗതം, ആശയവിനിമയം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മേഖലകളിലാണ് സൗദി ധനസഹായത്തോടെ പദ്ധതികള്‍ നടപ്പാക്കുന്നത്.

    സാമ്പത്തിക പിന്തുണ നല്‍കുന്നതിലൂടെയും വികസന പദ്ധതികളും പ്രോഗ്രാമുകളും നടപ്പാക്കുന്നതിലൂടെയും യെമനുള്ള സൗദി അറേബ്യയുടെ തുടര്‍ച്ചയായ പിന്തുണ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി. സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനും യെമന്‍ ജനതക്ക് മികച്ച ഭാവി കെട്ടിപ്പടുക്കാനും ഈ പിന്തുണ സഹായിക്കുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏദന്‍ ഗവര്‍ണറേറ്റില്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആശുപത്രി അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി പ്രവര്‍ത്തിപ്പിക്കല്‍, യെമനില്‍ ആദ്യത്തെ സമുദ്രജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മ്മാണം, ഏദന്‍ വിമാനത്താവള പുനരധിവാസ പദ്ധതിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങളുടെ ആരംഭം, സര്‍ക്കാര്‍ ആസ്ഥാനവും പ്രസിഡന്‍ഷ്യല്‍ കോംപ്ലക്‌സ് പദ്ധതിയും, തീരദേശ റോഡിന്റെ നിര്‍മ്മാണം, വിപുലീകരണം, നവീകരണം, ഹദ്‌റമൗത്ത്, ഏദന്‍, ലഹ്ജ്, അബ്‌യന്‍, അല്‍ദാലിഅ്, ശബ്വ, സൊഖൊത്ര എന്നിവിടങ്ങളില്‍ പ്രതിവര്‍ഷം 30 സ്‌കൂളുകളുടെ നിര്‍മ്മാണവും സജ്ജീകരണങ്ങളും, ഹദ്‌റമൗത്ത് ഗവര്‍ണറേറ്റില്‍ ഹദ്‌റമൗത്ത് യൂണിവേഴ്സിറ്റി ആശുപത്രി നിര്‍മ്മാണം, രണ്ട് പുതിയ കോളേജുകള്‍ സ്ഥാപിക്കുന്നതിലൂടെ ഹദ്‌റമൗത്ത്, സീയൂന്‍ സര്‍വകലാശാലകള്‍ക്കുള്ള പിന്തുണ, കാര്‍ഷിക വെറ്ററിനറി ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസനം, അല്‍അബ്ര്‍ റോഡ് പുനരുദ്ധാരണവും നവീകരണവും, അല്‍മഹ്‌റ ഗവര്‍ണറേറ്റില്‍ കിംഗ് സല്‍മാന്‍ മെഡിക്കല്‍ ആന്റ് എജ്യുക്കേഷണല്‍ സിറ്റി മൂന്ന് വര്‍ഷത്തേക്ക് കൂടി പ്രവര്‍ത്തിപ്പിക്കല്‍, കിംഗ് സല്‍മാന്‍ മെഡിക്കല്‍ ആന്റ് എജ്യുക്കേഷണല്‍ സിറ്റിയില്‍ കോളേജ് ഓഫ് അപ്ലൈഡ് ആന്റ് ഹെല്‍ത്ത് സയന്‍സസ് സ്ഥാപിക്കല്‍ എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്.

    സൊഖൊത്ര ഗവര്‍ണറേറ്റില്‍ കിംഗ് സല്‍മാന്‍ ജുമാമസ്ജിദ് നിര്‍മ്മാണം, സൊഖൊത്ര ആശുപത്രി പ്രവര്‍ത്തിപ്പിക്കല്‍, ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും കോളേജ് ഓഫ് എജ്യുക്കേഷനും സ്ഥാപിക്കല്‍, അബ്‌യന്‍ ഗവര്‍ണറേറ്റില്‍ സബ്ബാഹ് ആശുപത്രി നിര്‍മ്മാണവും സജ്ജീകരണവും, മോഡല്‍ സ്‌കൂളുകളുടെ നിര്‍മ്മാണം, ലഹജ് ഗവര്‍ണറേറ്റില്‍ റാസ് അല്‍ആറയില്‍ മാതൃ-ശിശു ആരോഗ്യ കേന്ദ്ര, പ്രസവ അടിയന്തര ചികിത്സാ കേന്ദ്ര പദ്ധതി, ശബ്വയില്‍ ശബ്വ ആശുപത്രി പ്രവര്‍ത്തിപ്പിക്കല്‍, കാര്‍ഷിക മേഖലക്കുള്ള പിന്തുണ, തഇസ് ഗവര്‍ണറേറ്റില്‍ കണ്ണാശുപത്രി നിര്‍മ്മാണം, 30 മെഗാവാട്ട് വൈദ്യുതി നിലയത്തിന്റെ നിര്‍മ്മാണം, അല്‍മൊഖ ആശുപത്രി പ്രവര്‍ത്തിപ്പിക്കല്‍, മാരിബ് ഗവര്‍ണറേറ്റില്‍ അല്‍അബ്ര്‍ റോഡ് വിപുലീകരണ, പുനരധിവാസ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ആരംഭം, ഗേള്‍സ് വിദ്യാഭ്യാസ സമുച്ചയത്തിന്റെ നിര്‍മ്മാണം, അല്‍ദാലിഇല്‍ അല്‍ദാലിഅ് ഗ്രാമീണ ആശുപത്രിയുടെ നിര്‍മ്മാണം എന്നീ പദ്ധതികളും സൗദി സഹായത്തോടെ നടപ്പാക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    saudi malayalam news saudi supporting yemen Yemen
    Latest News
    ഹക്കബിയുടെ തീവ്രവാദ പ്രസ്താവനകള്‍ വികാരങ്ങള്‍ ആളിക്കത്തിക്കുമെന്ന് അബുല്‍ഗെയ്ത്ത്
    21/02/2026
    ഗാസയില്‍ രണ്ട് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
    21/02/2026
    യുഎഇയിൽ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് പഠനം
    21/02/2026
    കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    21/02/2026
    ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    21/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version