റിയാദ്- റിയാദ് ഇന്ത്യൻ മീഡിയ ഫോറം വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഫൽ പാലക്കാടൻ (പ്രസിഡന്റ് ) നാദിർഷാ റഹ്‌മാൻ (ജനറൽ സെക്രട്ടറി), സുലൈമാൻ ഊരകം (ട്രഷറർ), ജലീൽ ആലപ്പുഴ (കോഓഡിനേറ്റർ), ഷംനാദ് കരുനാഗപ്പള്ളി (രക്ഷാധികാരി ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. .ജയൻ കൊടുങ്ങല്ലൂർ (വൈസ് പ്രസിഡന്റ്), ഷമീർ കുന്നുമ്മൽ (സെക്രട്ടറി), വിവിധ വകുപ്പ് കൺവീനർമാരായി നസ്റുദ്ദീൻ വിജെ (പി ആർ), ഷിബു ഉസ്മാൻ (വെൽഫെയർ), മുജീബ് ചങ്ങരംകുളം (കൾച്ചറൽ) മിഷാൽ ചെർപ്പുളശ്ശേരി (അക്കാദമിക്), കെ എം കനകലാൽ (ഇവന്റ് ) എന്നിവരെയും തെരഞ്ഞെടുത്തു.
അഫ്താബ് റഹ്‌മാൻ, അഷ്റഫ് വേങ്ങാട്ട്, നജിം കൊച്ചുകലുങ്ക്, ശഫീഖ് കിനാലൂർ, ഷമീർ ബാബു, അക്ബർ വേങ്ങാട്ട് എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ.
വാർഷിക ജനറൽ ബോഡി യോഗത്തിൽ ആക്റ്റിങ് പ്രസിഡന്റ് ജലീൽ ആലപ്പുഴ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വരവ് ചെലവ് കണക്ക് മുജീബ് ചങ്ങരംകുളം അവതരിപ്പിച്ചു.
ജേർണലിസം ട്രെയ്നിംഗ് പ്രോഗ്രാം അവലോകനം നാദിർഷാ റഹ്‌മാൻ നിർവ്വഹിച്ചു. ജയൻ കൊടുങ്ങല്ലൂർ സ്വാഗതവും മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







