ദോഹ– ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. ഹിലാലിലെ അരോമ റസ്റ്റോറൻ്റിൽ നടന്ന യോഗം ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിൽ ഉദ്ഘാടനം ചെയ്തു. വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിന്റെ ശക്തമായ ശബ്ദമായി ഇൻകാസ് മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സംഘടനയുടെ ഐക്യവും, ചിട്ടയായ പ്രവർത്തനങ്ങളുമാണ് സംഘടനാ മുന്നേറ്റത്തിന്റെ അടിസ്ഥാനം എന്നും അദ്ദേഹം സൂചിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് പി. എ. നാസർ അധ്യക്ഷത വഹിച്ചു.
ഇൻകാസ് ജനറൽ സെക്രട്ടറി കെ.വി ബോബൻ, ഇൻകാസ് ജില്ലാ കമ്മിറ്റി മുഖ്യ രക്ഷാധികാരി മുഹമ്മദ് റുബീഷ് കിഴക്കേതിൽ, ഉപദേശ സമിതി ചെയർമാൻ ബാവ അച്ചാരത്ത്, സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ അഷറഫ് ഉസ്മാൻ, രാഗേഷ് മഠത്തിൽ, നേതാക്കളായ ദീപക് ചുള്ളിപ്പറമ്പിൽ, സിനിൽ ജോർജ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ ഇൻകാസ് പാലക്കാട് ജില്ലാ ഉപദേശക സമിതി അഗവും, സെൻട്രൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയുമായ ഹഫീസ് മുഹമ്മദ് പുതിയ യൂത്ത് വിംഗ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തി.
പ്രസിഡന്റായി മുഹമ്മദ് അഷ്കറിനെയും, ജനറൽ സെക്രട്ടറിയായി ഹബീബ് റഹ്മാൻ അലിയെയും, ട്രഷററായി ആഷിക് തിയ്യാടിനെയും തിരഞ്ഞെടുത്തു. ഐ.സി.സി യൂത്ത് വിംഗ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജിൻസ് ജോസിനെയും, മാനേജിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ആര്യ കൃഷ്ണൻ എന്നിവരെ യോഗത്തിൽ ആദരിച്ചു. സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ശ്രദ്ധ നേടിയ “പോറ്റിയെ…. കേറ്റിയെ” എന്ന വൈറൽ ഗാനത്തിന്റെ രചയിതാവായ ജി. പി. കുഞ്ഞബ്ദുള്ളയെ യോഗത്തിൽ ആദരിച്ചു. ഡോ. നയീം മുള്ളുങ്ങൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി മൊയ്ദീൻഷാ സ്വാഗതം ആശംസിച്ചു.



