ദോഹ: ഖത്തറിലെ പ്രമുഖ ഹോം അപ്ലയൻസസ് ബ്രാൻഡായ മന്നായ് ഹോം ആഗോള ടിവി ബ്രാൻഡായ ടിസിഎല്ലുമായി പങ്കാളിത്തം പ്രഖ്യാപിച്ചുകൊണ്ട് 2026-ലെ TCL SQD-Mini LED ടിവി ശ്രേണി ഔദ്യോഗികമായി ഖത്തർ വിപണിയിൽ പുറത്തിറക്കി. പ്രീമിയം മോഡലുകളായ C7L, C8L എന്നിവയ്‌ക്കൊപ്പം ഈ ശ്രേണിയിലെ ഏറ്റവും അത്യാധുനിക ഫ്ലാഗ്ഷിപ്പ് മോഡലായ X11L-ഉം ചടങ്ങിൽ അവതരിപ്പിച്ചത്. ഡിസ്‌പ്ലേ രംഗത്തെ ഏറ്റവും പുതിയ ഇന്നൊവേഷനുകൾ ഉൾക്കൊള്ളുന്നതാണ് ഈ ടിവികൾ. മികച്ച ബ്രൈറ്റ്‌നസ്, സിനിമാറ്റിക് കളർ പ്രിസിഷൻ, അഡ്വാൻസ്ഡ് ഹാലോ കൺട്രോൾ എന്നിവയ്‌ക്കൊപ്പം ലോകപ്രശസ്ത ബ്രാൻഡായ ബാംഗ് ആൻഡ് ഒലൂഫ്സെൻ ഒരുക്കുന്ന ഇമ്മേഴ്‌സീവ് ഓഡിയോ അനുഭവം ഈ പുതിയ ടിവികൾ ഖത്തറിലെ ഉപഭോക്താക്കൾക്ക് സമ്മാനിക്കും.
മന്നായ് കോർപ്പറേഷന്റെയും ടിസിഎൽ മിഡിൽ ഈസ്റ്റിന്റെയും ഉന്നത ഉദ്യോഗസ്ഥർ, മാധ്യമപ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ, ബിസിനസ് പങ്കാളികൾ തുടങ്ങിയർ പങ്കെടുത്ത വl ചടങ്ങിലാണ് പുത്തൻ ടിവി ശ്രേണി പുറത്തിറക്കിയത്. മന്നായ് കോർപ്പറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് ചെയർമാൻ മിസ്റ്റർ ഖാലിദ് മന്നായ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ മിസ്റ്റർ സന്തോഷ് കൃഷ്ണമൂർത്തി, എച്ച്ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ സീനിയർ ജനറൽ മാനേജർ ഇമാദ് സായിദ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ലോഞ്ചിങ് ചടങ്ങിൽ സംസാരിച്ച ടിസിഎൽ മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ വിക് ഷെൻ, ലോകത്തിലെ ഒന്നാം നമ്പർ മിനി എൽഇഡി അൾട്രാ ലാർജ് സ്ക്രീൻ ടിവി ബ്രാൻഡ് എന്ന നിലയിലുള്ള ടിസിഎല്ലിന്റെ ആഗോള സ്ഥാനം കൂടുതൽ ശക്തമാക്കുകയാണെന്ന് വ്യക്തമാക്കി. മന്നായ് ഹോമുമായുള്ള ശക്തമായ പങ്കാളിത്തം വഴി ഖത്തറിലെ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും മികച്ച ആഫ്റ്റർ സെയിൽസ് സർവീസ് ഉറപ്പാക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പ്രീമിയം ടിവി ശ്രേണിയെ ഖത്തർ വിപണിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് മന്നായ് ഹോം ജനറൽ മാനേജർ സാത്തിക് ബച്ച ഷംസുദ്ദീൻ സംസാരിച്ചു.



