ദോഹ: ഖത്തറിൽ റമദാൻ വ്രതാരംഭം മാർച്ച് ഒന്ന് മുതൽ ആയിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. കുവൈറ്റിലെ അൽ-അജാരി സയന്റിഫിക് സെന്ററുമായി സഹകരിച്ച് ഖത്തർ കലണ്ടർ ഹൗസ് വിദഗ്ദ്ധർ നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരമാണ് വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ ദിവസം 2025 മാർച്ച് 1 ശനിയാഴ്ച ആയിരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഖത്തറിലും കുവൈറ്റിലും ഫെബ്രുവരി 28 , വെള്ളിയാഴ്ച സൂര്യാസ്തമയത്തിന് ശേഷം 32 മിനിറ്റ് കഴിഞ്ഞ് മാത്രമാണ് ചന്ദ്രൻ അസ്തമിക്കുക. അതുകൊണ്ടു ചന്ദ്ര ദർശനം സാധ്യമാണ് എന്നാണ് വിലയിരുത്തുന്നത്.
അതേസമയം റമദാൻ മാസത്തിന്റെ ആരംഭം സംബന്ധിച്ച അന്തിമ തീരുമാനം ഖത്തർ എൻഡോവ്‌മെന്റ്‌സ് ആന്റ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ ചന്ദ്രക്കല ദർശന സമിതിയുടേതായിരിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group