ദോഹ : ഖത്തറിലെ ആദ്യകാല പ്രവാസിയും വ്യാപാര പ്രമുഖനുമായിരുന്ന ബേക്കൽ സാലിഹാജി (സാലിച്ച -74) നിരൃതാനായി. കാസർഗോഡ് ജില്ലയിലെ ഉദുമ നിയോജകമണ്ഡലത്തിലെ ബേക്കൽ സ്വദേശിയാണ് . കുറച്ചു കാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന സാലിഹാജി ഇന്ന് പുലർച്ചെ ഖത്തർ ഹമദ് ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു
എഴുപതുകളിൽ കടൽ മാർഗം ഖത്തറിലെത്തിയ സാലിഹാജി കഴിഞ്ഞ 54 വർഷമായി ഖത്തറിലെ വസ്ത്ര വ്യാപാര മേഖലയിലും സാമൂഹിക രംഗത്തും നിറസാന്നിധ്യമായിരുന്നു . ബോംബെ സിൽക്‌സ് , ലെക്സസ് ടൈലറിംഗ് , സെഞ്ച്വറി ടെക്സ്റ്റയിൽസ്, പാണ്ട ഹൈപ്പർമാർകെറ്റ് , ദാന സെന്റർ എന്നീ സ്ഥാപങ്ങളുടെ ചെയർമാൻ ആയിരുന്നു. ചെറുപ്രായത്തിൽ തന്നെ ഖറിലെത്തിയ സാലിഹാജി സ്വപ്രയത്നത്തിലൂടെ തന്റേതായ വ്യാപാര മേഖല കെട്ടിപ്പടുക്കുകയായിരുന്നു . കെ എം സി സി കാസർഗോഡ് ജില്ല പ്രസിഡന്റ് , സംസ്ഥാന ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു .
ഭാര്യ മുംതാസ് യു .വി. ഏകമകൾ ജാഫ്നത്, ജാമാതാവ് മുഹമ്മദ് സമീർ ബദറുദ്ധീൻ. അലിഷ, ജിയ എന്നിവർ കൊച്ചുമക്കളാണ് . മൃതദേഹം ഖത്തർ അബൂഹമൂർ ഖബർസ്ഥാനിൽ ഇന്ന് രാത്രി ഏഴുമണിക്ക് സംസ്കരിക്കുമെന്ന് ബന്ധപെട്ടവർ അറിയിച്ചു . ഇന്ന് മഗ്‌രിബ് നമ്സക്കനന്തരം അബൂഹമൂർ പള്ളിയിൽ സാലി ഹാജിക്ക് വേണ്ടിയുള്ള മയ്യത് നമസ്ക്കാരം നടക്കും .