Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 1
    Breaking:
    • ഏപ്രിലിലെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ പ്രഖ്യാപിച്ചു
    • 40 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് സ്വപ്നങ്ങളുമായി ഇറാഖ് ഇറങ്ങുന്നു
    • ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
    • ടൊവിനോ തോമസും കയാഡു ലോഹാറും ദമ്മാമിലേക്ക്; ‘പള്ളിച്ചട്ടമ്പി’ ട്രെയിലർ ലോഞ്ചിന് ആതിഥ്യമരുളാൻ ഹൈപ്പർ അൽ വഫ
    • തനിമ റമദാൻ പെയിൻ്റിംഗ് മത്സരം; സമ്മാനദാനവും എക്സിബിഷനും ലുസൈലിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    ഹുര്‍മുസ് കടലിടുക്കിന്റെ ഭാവി എല്ലാ മേഖലാ രാജ്യങ്ങളും നിര്‍ണ്ണയിക്കണമെന്ന് ഖത്തര്‍

    യു.എസ് സൈനിക വിമാനങ്ങളെ തടയാനുള്ള ഫ്രാന്‍സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ട്രംപ്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/03/2026 Qatar Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ – മേഖലയിലെ എല്ലാ രാജ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന ഹുര്‍മുസ് കടലിടുക്കിന്റെ ഭാവി നിര്‍ണ്ണയിക്കേണ്ടതെന്ന് ഖത്തര്‍ വിദേശ മന്ത്രാലയം വ്യക്തമാക്കി. വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ വെളിച്ചത്തില്‍ കൂട്ടായ ഏകോപനം പ്രധാനമാണ്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, പൊതുതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും പ്രാദേശിക സ്ഥിരത വര്‍ധിപ്പിക്കാനുമായി നിലപാടുകള്‍ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഗള്‍ഫ് രാജ്യങ്ങളുടെ നേതാക്കള്‍ നിരന്തരം ആശയവിനിമയം നടത്തുന്നതായി ഖത്തര്‍ വിദേശ മന്ത്രാലയ വക്താവ് മാജിദ് അല്‍അന്‍സാരി പറഞ്ഞു. സംഘര്‍ഷം മൂര്‍ഛിക്കുന്നത് ഒഴിവാക്കാന്‍ നയതന്ത്ര പരിഹാരങ്ങളാണ് ഏറ്റവും നല്ല ഓപ്ഷന്‍. ഇറാന്‍ സമുദ്രജലശുദ്ധീകരണ പ്ലാന്റുകള്‍ ആക്രമിക്കുമെന്ന ഭീഷണി മുഴുവന്‍ മേഖലക്കും നേരിട്ടുള്ള ഭീഷണിയാണ്. ഇത് പ്രാദേശിക സുരക്ഷക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഖത്തര്‍ വിദേശ മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നല്‍കി.

    അതേസമയം, ഹുര്‍മുസ് കടലിടുക്ക് അടച്ചിട്ടതു മൂലം വിമാന ഇന്ധനം ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയെ ആശ്രയിക്കുന്നതിനുപകരം സ്വയംപര്യാപ്തരാകണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാനെ ദുര്‍ബലപ്പെടുത്തുന്ന സൈനിക നടപടിക്ക് സഹായിക്കാന്‍ വിസമ്മതിച്ച ബ്രിട്ടന്‍ പോലുള്ള, ഹോര്‍മുസ് കടലിടുക്ക് കാരണം ജെറ്റ് ഇന്ധനം ലഭിക്കാത്ത എല്ലാ രാജ്യങ്ങള്‍ക്കും മുന്നില്‍ എനിക്ക് ഒരു നിര്‍ദേശമുണ്ട്. ആദ്യം, യു.എസില്‍ നിന്ന് ഇന്ധനം വാങ്ങുക. ഞങ്ങളുടെ പക്കല്‍ ധാരാളം
    ഇന്ധനം ഉണ്ട്. രണ്ടാമതായി, ഹുര്‍മുസ് കടലിടുക്കില്‍ പോയി അത് ഏറ്റെടുക്കാന്‍ ധൈര്യപ്പെടുക. മുന്‍കാലങ്ങളില്‍ തങ്ങള്‍ക്ക് മതിയായ പിന്തുണ ലഭിച്ചിട്ടില്ലാത്തതുപോലെ, തന്റെ രാജ്യവും അവരെ സഹായിക്കാന്‍ ഇടപെടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാന്‍ വളരെ ദുര്‍ബലമായിരിക്കുന്നു. ഏറ്റുമുട്ടലിന്റെ ഏറ്റവും പ്രയാസമേറിയ ഭാഗം അവസാനിച്ചു. സ്വന്തം എണ്ണ സ്രോതസ്സുകള്‍ സുരക്ഷിതമാക്കാന്‍ ബന്ധപ്പെട്ട രാജ്യങ്ങളോട് ട്രംപ് ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇസ്രായിലിലേക്ക് ആയുധങ്ങളുമായി പോകുന്ന യു.എസ് സൈനിക വിമാനങ്ങള്‍ ഫ്രഞ്ച് വ്യോമാതിര്‍ത്തി വഴി കടന്നുപോകുന്നത് നിഷേധിക്കാനുള്ള ഫ്രാന്‍സിന്റെ തീരുമാനത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിമര്‍ശിച്ചു. സൈനിക സാമഗ്രികളുമായി ഇസ്രായിലിലേക്ക് പോകുന്ന വിമാനങ്ങള്‍ അവരുടെ പ്രദേശത്തിന് മുകളിലൂടെ പറക്കാന്‍ ഫ്രാന്‍സ് അനുവദിച്ചില്ലെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് പറഞ്ഞു. ഇറാനുമായി ബന്ധപ്പെട്ട് ഫ്രഞ്ച് ഭരണകൂടം പൂര്‍ണ്ണമായും നിസ്സഹകരിച്ചു. അമേരിക്ക അത് നന്നായി ഓര്‍ക്കും. ഇറാനെ വിജയകരമായി ഇല്ലാതാക്കിയതായും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump hormus sea route qatar
    Latest News
    ഏപ്രിലിലെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ പ്രഖ്യാപിച്ചു
    01/04/2026
    40 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് സ്വപ്നങ്ങളുമായി ഇറാഖ് ഇറങ്ങുന്നു
    31/03/2026
    ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
    31/03/2026
    ടൊവിനോ തോമസും കയാഡു ലോഹാറും ദമ്മാമിലേക്ക്; ‘പള്ളിച്ചട്ടമ്പി’ ട്രെയിലർ ലോഞ്ചിന് ആതിഥ്യമരുളാൻ ഹൈപ്പർ അൽ വഫ
    31/03/2026
    തനിമ റമദാൻ പെയിൻ്റിംഗ് മത്സരം; സമ്മാനദാനവും എക്സിബിഷനും ലുസൈലിൽ
    31/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.