അധികാര ശ്രേണികളിൽ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അർഹതപ്പെട്ട പങ്കാളിത്തം ലഭിക്കാത്തതാണ് വർത്തമാനകാല ഇന്ത്യ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയെന്ന് നജീബ് കാന്തപുരം എം.എൽ.എ.
വിദേശരാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് വോട്ടവകാശം ഉറപ്പാക്കണമെന്നും എസ്.ഐ.ആർ പട്ടികയിൽ പ്രവാസികളെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഖത്തർ ഇൻകാസ് പത്തനംതിട്ട ഡിസ്ട്രിക്റ്റ് കമ്മിറ്റി, യു.ഡി.എഫ്. കൺവീനറും ആറ്റിങ്ങൽ എം.പിയുമായ അഡ്വ. അടൂർ പ്രകാശിന് നിവേദനം നൽകി.




