ദോഹ– ഖത്തറിൽ നാളെ ഈദ് അൽ ഫിത്തർ നിസ്കാരത്തിനുള്ള മാർഗനിർദേശങ്ങൾ ഖത്തർ മതകാര്യവകുപ്പ് പുറത്തിറക്കി.ഈദ് ഗാഹുകളിലോ മറ്റ് തുറന്ന സ്ഥലങ്ങളിലോ നിസ്കാരം നടത്താൻ അനുമതിയുണ്ടാകില്ല. പകരം ജുമുഅ നിസ്കാരം നടക്കാറുള്ള പള്ളികൾക്കുള്ളിൽ മാത്രമായിരിക്കും ഇത്തവണ പെരുന്നാൾ നിസ്കാരം നടക്കുക. കൂടാതെ നിസ്കാരവും ഖുതുബയും ഉൾപ്പെടെയുള്ള മുഴുവൻ ചടങ്ങുകളും 15 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണമെന്നും നിർദ്ദേശമുണ്ട്. പുലർച്ചെ 5:53 നാണ് പെരുന്നാൾ നിസ്കാരം നിശ്ചയിച്ചിരിക്കുന്നത്. പെരുന്നാൾ പ്രസംഗത്തിന് ശേഷം രാജ്യത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾക്ക് (ദുആ) ഇമാമുമാർ നേതൃത്വം നൽകണം. വിശ്വാസികൾ കൃത്യസമയത്ത് തന്നെ പള്ളികളിലെത്തണമെന്നും അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



