ദോഹ– നാദാപുരം വാണിമേൽ മുളിവയൽ സ്വദേശി കുഞ്ഞിപ്പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി (58) ദോഹയിൽ മരണപ്പെട്ടു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മയ്യത്ത് നമസ്കാരം ഇന്ന് ( ചൊവ്വ) അസറിന്റെ ശേഷം അബൂ ഹൂർ പള്ളിയിൽ നടന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. നാളെ( ബുധൻ) രാവിലെ 9 മണിക്ക് ചെറുമോത്ത് ജുമാ മസ്ജിദിൽ മൃതദേഹം ഖബറടക്കം.
ഭാര്യ- മൈമൂനത്ത് (ചെറുമോത്ത്), മക്കൾ- ആബിദ ,ലുലുവ,മുഹമ്മദ്,
സഹോദരങ്ങൾ- ആയിശ,നസീമ,നാസർ,ഇസ്മായിൽ
പിതാവ്- പരേതനായ അമ്മദ്, ഉമ്മ- പാത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



