ദോഹ– ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു. തൃശൂർ തളിക്കുളങ്ങര അമ്പലത്തിന് വടക്ക് അയ്യംകുളത്ത് താമസിക്കുന്ന കല്ലിപറമ്പിൽ റഹ്മത്തലിയുടെ മകൻ മുഹമ്മദ് അമീൻ (24) ആണ് മരിച്ചത്. ഖത്തറിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു.
താമസസ്ഥലത്തിന് സമീപം റോഡ് പണികൾക്കായി എടുത്ത വലിയ കുഴിയിൽ അബദ്ധത്തിൽ വീണാണ് മരണം സംഭവിച്ചത് എന്നാണറിയുന്നത്. മാതാവ് ഷാനു, സഹോദരിമാർ തസ്ലീമ റഹ്മത്ത്, ഹയ ഫാത്തിമ. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഖബറടക്കം പിന്നീട് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



