ദോഹ: ദീർഘകാലം ഖത്തർ പ്രവാസിയും കീ ബോർഡ് ആർട്ടിസ്റ്റ് മായിരുന്ന പൊന്നാനി മാറഞ്ചേരി അച്ചാട്ടയിൽ കരീം സരിഗ നാട്ടിൽ നിര്യാതനായി. 25 വർഷം ഖത്തറിൽ പ്രവാസിയായിരുന്ന കരീം സരിഗ ദോഹയിലെ സംഗീതപരിപാടികളിൽ നിറസാന്നിധ്യമായിരുന്നു. അൽ ജാഫി ഗാർഡൻസ് കമ്പനിയിൽ ഇലക്ട്രിക്ക് സൂപ്പർ വൈസറായി ജോലി ചെയ്തിരുന്നകരീം സരിഗ അഞ്ചു വർഷം മുൻപാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്.
സംഗീത സംവിധായകനും തബലിസ്റ്റുമായസക്കീർ സരിഗ(ഖത്തർ)സഹോദരനാണ്. പിതാവ്പരേതരായ മുഹമ്മദ് ,മാതാവ്ആയിഷ. ഭാര്യ ശോഭ, മക്കൾ ഷംനാസ്,ഷഹല. ഖബറടക്കം നാളെ(തിങ്കൾ) രാവിലെ 11ന് മാറഞ്ചേരി ജുമ മസ്ജിദിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group