Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 21
    Breaking:
    • കാത്തിരിപ്പ് വിഫലമായി; മിന്‍ഹാജ് മോന്‍ വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി
    • മദ്യലഹരിയിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിയെ നാട്ടുകാർ മർദിച്ച് പൊലീസിൽ ഏൽപ്പിച്ചു
    • രാജ്യദ്രോഹക്കുറ്റം; സൗദിയിൽ സൈനികന്റെ വധശിക്ഷ നടപ്പാക്കി
    • ഹജ്, ഉംറ തീർത്ഥാടകർക്കുള്ള നുസുക് ആപ്പ് ഡൗൺലോഡ് ചെയ്തത് 3 കോടിയിലധികം ആളുകൾ
    • വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം ബാക്കി; സൗദിയിൽ കൊലക്കേസ് പ്രതിക്ക് മാപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    ഇന്ത്യൻ വ്യോമ മേഖല അദാനി, ടാറ്റ, ഇൻഡിഗോ അടങ്ങുന്ന ‘ത്രീമെൻ ആർമി’യുടെ കയ്യിലെന്ന് എ.എ റഹീം എംപി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/09/2025 Qatar Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Doha Calicut Press Meet
    ഫോട്ടോ- ദോഹ കാലിക്കറ്റ് ടേസ്റ്റി റെസ്റ്റോറന്റിൽ നടന്ന ഇന്ത്യൻ മീഡിയ ഫോറം 'മീറ്റ് ദി പ്രസ്സിൽ' നിന്ന്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ഇന്ത്യൻ വ്യോമയാന മേഖല നിയന്ത്രിക്കുന്നത് അദാനിയും ടാറ്റയും ഇൻഡിഗോയും അടങ്ങുന്ന ‘ത്രീമെൻ ആർമി’യാണെന്നും പ്രവാസി ഇന്ത്യക്കാരുടെ യാത്രാ പ്രശ്നം പരിഹരിക്കാൻ വിമാന യാത്രാനിരക്ക് റെഗുലേറ്റ് ചെയ്യണമെന്നും എ.എ.റഹീം എം.പി. ദോഹയിൽ ഇന്ത്യൻ മീഡിയാ ഫോറം സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്സ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കേന്ദ്ര സർക്കാരിന് വ്യോമയാന മേഖലയിൽ ഒരു തരത്തിലുള്ള നിയന്ത്രണവുമില്ല. ഇന്ത്യയിലെ വിമാനത്താവളങ്ങൾ മുഴുവൻ അദാനിയുടെ കയ്യിലാണ്. വിമാന സർവീസുകൾ നിയന്ത്രിക്കുന്നത് ടാറ്റയും ഇൻഡിഗോയുമാണ്. ഈ അവസ്ഥക്ക് മാറ്റമുണ്ടായേ മതിയാവൂ. കേന്ദ്ര സർക്കാരിന് വ്യോമ മേഖലയിൽ നിയന്ത്രണം സാധ്യമാവാത്ത കാലത്തോളം വിമാന യാത്രാനിരക്കിൽ ഒരു തരത്തിലുള്ള കുറവും പ്രതീക്ഷിക്കാനുമാവില്ല. ഗതാഗതം, വിനോദ സഞ്ചാരവും സാംസ്കാരിക മേഖലയും ഉൾപ്പെടുന്ന സ്റ്റാൻഡിങ് കമ്മറ്റി അംഗമെന്ന നിലയിൽ വിമാന യാത്രാനിരക്ക് റെഗുലേറ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് വിശദമായ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മാറി വരുന്ന സർക്കാരുകളെ നിരക്ക് കുറയാത്തതിൽ കുറ്റം പറഞ്ഞിട്ടുകാര്യമില്ല. നയത്തിൽ മാറ്റം വേണം. 1991 മുതൽ തുടരുന്ന കേന്ദ്ര സർക്കാർ നയമാണ് പ്രശ്നം. എയർകേരള നിലവിൽ വന്നാലും ടിക്കറ്റ് വില കുറയുന്ന ഒരു സാഹചര്യവും പ്രതീക്ഷിക്കാൻ ആവില്ല. ഇന്ധന വില ഉൾപെടെ നിയന്ത്രിക്കുന്നതിൽ സർക്കാരിന്റെ അധികാരം പൂർണമായും റദ്ദാക്കി സ്വകാര്യ വിപണിക്ക് വിട്ടുകൊടുത്തത് ആദ്യം കോൺഗ്രസ് സർക്കാരും തുടർന്ന് ബി.ജെ.പിയുമാണെന്നും റഹീം ആരോപിച്ചു. ദോഹ കാലിക്കറ്റ് ടേസ്റ്റി റെസ്റ്റോറന്റിൽ നടന്ന ‘മീറ്റ് ദി പ്രസ്സിൽ’ ഇന്ത്യൻ മീഡിയാഫോറം പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല അധ്യക്ഷനായിരുന്നു. ട്രഷറർ ആർ.ജെ രതീഷ് സ്വാഗതവും സെക്രട്ടറി അൻവർ പാലേരി നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    A.A Raheem MP Central Government Doha
    Latest News
    കാത്തിരിപ്പ് വിഫലമായി; മിന്‍ഹാജ് മോന്‍ വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി
    21/09/2025
    മദ്യലഹരിയിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിയെ നാട്ടുകാർ മർദിച്ച് പൊലീസിൽ ഏൽപ്പിച്ചു
    21/09/2025
    രാജ്യദ്രോഹക്കുറ്റം; സൗദിയിൽ സൈനികന്റെ വധശിക്ഷ നടപ്പാക്കി
    21/09/2025
    ഹജ്, ഉംറ തീർത്ഥാടകർക്കുള്ള നുസുക് ആപ്പ് ഡൗൺലോഡ് ചെയ്തത് 3 കോടിയിലധികം ആളുകൾ
    20/09/2025
    വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം ബാക്കി; സൗദിയിൽ കൊലക്കേസ് പ്രതിക്ക് മാപ്പ്
    20/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.