Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 11
    Breaking:
    • കേരളത്തിലെ ബിജെപിയുടെ വിജയത്തിന് പിന്നിലും കള്ളവോട്ടോ? തൃശൂരിൽ മാത്രം പുതുതായി ചേർത്തത് 1.4 ലക്ഷം വോട്ട്, സംശയം പങ്കുവെച്ച് തോമസ് ഐസക്
    • ലൈംഗിക പീഡനം; മകനെ വെട്ടിക്കൊന്ന് അമ്മ
    • മെസ്സിയില്ല; അടിതെറ്റി ഇന്റർ മിയാമി
    • വേടന് എതിരെ ലുക്ക്‌ ഔട്ട് പുറപ്പെടുവിച്ച് പോലീസ്
    • അൽജസീറയിലെ അഞ്ച് മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തി ഇസ്രായിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Qatar

    ഐ.എം.എഫ്-​ പ്രസംഗ മത്സരം: മുഹമ്മദ്​ റിസാൻ, ആയിഷ ഫാത്തിമ ​വിജയികൾ

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ02/06/2025 Qatar 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    qatar media
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ: ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച പ്രഥമ ഐ.എം.എ റഫീഖ്​ സ്മാരക മലയാള പ്രസംഗ മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി മുഹമ്മദ്​ റിസാൻ, ആയിഷ ഫാത്തിമ ​ എന്നിവർ വിജയികളായി. ഐ.സി.സി ​അശോക ഹാളിലെ സദസ്സിനെ സാക്ഷിയാക്കി വിഷയ വൈവിധ്യങ്ങളുമായി പ്രതിഭകൾ മാറ്റുരച്ചപ്പോൾ ആദ്യ മൂന്നു സ്​ഥാനങ്ങളിൽ ഏറെയും തൂത്തുവാരിയത്​ എം.ഇ.എസ്​ ഇന്ത്യൻ സ്​കൂൾ വിദ്യാർത്ഥികൾ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഹയർസെക്കൻഡറി വിഭാഗത്തിൽ എം.ഇ.എസ്​ ഇന്ത്യൻസ്​കൂൾ അബൂ ഹമൂർ ബ്രാഞ്ചിലെ മുഹമ്മദ്​ റിസാൻ ഒന്നാമതായി. ലക്ഷ്​മി സുരേഷ്​ കുമാർ (എം.ഇ.എസ്​ ഇന്ത്യൻ സ്​കൂൾ), അയാന മുഹമ്മദ്​ ഹാഷിഖ്​ (ഒലീവ്​ ഇൻറർനാഷണൽ സ്​കൂൾ) എന്നിവരാണ്​ രണ്ടും മൂന്നും സ്​ഥാനക്കാർ.


    ശക്​തമായ മത്സരം നടന്ന ഹൈസ്​കൂൾ വിഭാഗത്തിൽ എം.ഇ.എസ്​ ഇന്ത്യൻ സ്​കൂൾ വിദ്യാർഥിനി ആയിഷ ഫാത്തിമ ബഷീർ ഒന്നാം സ്​ഥാനത്തിന്​ അർഹയായി. അഫിന ഫൈസൽ (എം.ഇ.എസ്​), മുഹമ്മദ്​ നസാൻ അൻവർ (എം.ഇ.എസ്​) എന്നിവർ രണ്ടും മൂന്നും സ്​ഥാനം നേടി.


    ഇന്ത്യൻ കൾചറൽ സെൻറർ (ഐ.സി.സി) അശോക ഹാളിൽ ശനിയാഴ്​ച വൈകുന്നേരം അഞ്ച്​ മുതലായിരുന്നു ഫൈനൽ മത്സരങ്ങൾ. നൂറിലേറെ ​പേർ പ​ങ്കെടുത്ത പ്രാഥമിക റൗണ്ടിൽ നിന്നായിരുന്നു ഫൈനൽ റൗണ്ടിലേക്ക്​ 17 പേർ യോഗ്യത നേടിയത്​. ഹൈസ്​കൂൾ വിഭാഗം ഫൈനലിൽ പത്തും. ഹയർസെക്കൻഡറിയിൽ ഏഴും പേർ മത്സരിച്ചു. നേരത്തെ നൽകിയ വിഷയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിഷയം ആസ്​പദമാക്കിയായിരുന്നു ഓരോരുത്തരും വേദിയിലെത്തിയത്​. റേഡിയോ മലയാളം 98.6 എഫ്​.എം സി.ഇ.ഒ അൻവർ ഹുസൈൻ, എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീനാഥ്​ ശങ്കരൻകുട്ടി, ഡോ. പ്രതിഭ രതീഷ്​ എന്നിവർ വിധികർത്താക്കളായി.


    മാതൃഭാഷയായ മലയാളത്തിൽ വിഷയങ്ങളെ അപഗ്രഥിക്കാനും അവതരിപ്പിക്കാനുമുള്ള പ്രവാസി മലയാളി വിദ്യാർഥികളുടെ മികവിനെ വിധികർത്താക്കൾ പ്രശംസിച്ചു.
    വൈകീട്ട്​ നടന്ന സമാപന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ്​ സെക്രട്ടറി ബിന്ദു എൻ നായർ സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്​തു. ഐ.എം.എഫ്​ പ്രസിഡൻറ്​ ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഫീഖ്​ അറക്കൽ സ്വാഗതം പറഞ്ഞു. ഐ.സി.സി പ്രസിഡൻറ്​ എ.പി മണികണ്​ഠൻ, ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്​, സെക്രട്ടറി പ്രദീപ്​ പിള്ള, പ്രവാസി ക്ഷേമ ബോർഡ്​ ഡയറക്​ടർ ഇ.എം സുധീർ, ഐ.എം.എഫ്​ സെക്രട്ടറി അൻവർ പാലേരി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അർളയിൽ അഹമ്മദ്​ കുട്ടി എന്നിവർ പ​ങ്കെടുത്തു.

    ബിന്ദു എൻ നായർക്കുള്ള ഉപഹാരം ഭാരവാഹികൾ കൈമാറി. വിധികർത്താക്കൾക്കുള്ള ഉപഹാരങ്ങൾ വൈസ്​പ്രസിഡൻറ്​ സാദിഖ്​ ചെന്നാടൻ, പ്രോഗ്രം കമ്മിറ്റി കൺവീനർ കെ.ഹുബൈബ്​, ഫൈസൽ ഹംസ എന്നിവർ നൽകി. ഒന്നും രണ്ടും സ്​ഥാനക്കാർക്ക്​ വായനാ ഉപഹാരമായി ‘ഗൾഫ്​ മാധ്യമം’ വാർഷിക സ്​കീം ഡെപ്യൂട്ടി ജനറൽ മാനേജർ ഹാരിസ്​ വള്ളിൽ സമ്മാനിച്ചു. സാദിഖ്​ ചെന്നാടൻ ചടങ്ങിന്​ നന്ദി പറഞ്ഞു. ആർ.ജെ നിസ പരിപാടികൾ നിയന്ത്രിച്ചു. ഇന്ത്യൻ മീഡിയ ഫോറം സ്ഥാപഗംഗവും ജനറൽ സെക്രട്ടറിയുമായിരുന്നു ഐ. എം എ റഫീക്കിന്റെ സ്മരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കേരളത്തിലെ ബിജെപിയുടെ വിജയത്തിന് പിന്നിലും കള്ളവോട്ടോ? തൃശൂരിൽ മാത്രം പുതുതായി ചേർത്തത് 1.4 ലക്ഷം വോട്ട്, സംശയം പങ്കുവെച്ച് തോമസ് ഐസക്
    11/08/2025
    ലൈംഗിക പീഡനം; മകനെ വെട്ടിക്കൊന്ന് അമ്മ
    11/08/2025
    മെസ്സിയില്ല; അടിതെറ്റി ഇന്റർ മിയാമി
    11/08/2025
    വേടന് എതിരെ ലുക്ക്‌ ഔട്ട് പുറപ്പെടുവിച്ച് പോലീസ്
    11/08/2025
    അൽജസീറയിലെ അഞ്ച് മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തി ഇസ്രായിൽ
    11/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.