Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 17
    Breaking:
    • ഖത്തർ മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി അഡ്വൈസർമാരായി മലയാളി അടക്കം രണ്ടു ഇന്ത്യക്കാർ
    • ഹരിയാനയിൽ മുസ്‌ലിംകൾക്കും ക്രിസ്‌ത്യാനികൾക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; ‘ജയ് ശ്രീറാം’ വിളിച്ച് ബൈബിളും ഖുർആനും കൂട്ടിയിട്ട് കത്തിച്ചു
    • ഇറാനു വേണ്ടി ചാരവൃത്തി നടത്തിയ ഇസ്രായിലി വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യക്കുമെതിരെ കുറ്റം ചുമത്തി
    • മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍; ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
    • അക്ഷര വെളിച്ചത്തിന്റെ പുതിയ വായനാ സങ്കൽപ്പങ്ങൾ തുറന്ന് ജിദ്ദ ലിറ്റ് എക്സ്പോ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    ഐ.സി.ബി.എഫ് ‘ഡിജിറ്റൽ ഡീറ്റോക്സ്’ പഠന പരിപാടി സംഘടിപ്പിച്ചു

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ10/11/2025 Qatar Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ – ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനായി ഐ.സി.ബി.എഫ് നടത്തുന്ന നിരന്തര സേവന പ്രവർത്തനങ്ങളുടെ ഭാഗമായി, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ‘ഡിജിറ്റൽ ഡീറ്റോക്സ്’ എന്ന പേരിൽ പ്രത്യേക പഠന പരിപാടി സംഘടിപ്പിച്ചു. കാഞ്ചാണി ഹാളിൽ, വിവിധ അസോസിയേറ്റഡ് ഓർഗനൈസേഷൻ പ്രതിനിധികളുടെയും കമ്മ്യൂണിറ്റി നേതാക്കളുടെയും സാന്നിധ്യത്തിൽ നിറഞ്ഞ സദസ്സിൽ നടന്ന പരിപാടി സദസ്യർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.

    സന്ദർശനാർത്ഥം ഖത്തറിലെത്തിയ വിദ്യാഭ്യാസ വിദഗ്ധയും നൂതന സാങ്കേതിക വിദ്യകളായ എഐ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എന്നീ മേഖലകളിലെ വിദഗ്ദ്ധയുമായ ഡോ. ശ്രേയാ ചതോപാദ്ധ്യായ പഠന ക്ലാസ്സിന് നേതൃത്വം നൽകി. ലണ്ടൻ ആസ്ഥാനമായ ഡി.കെ ഇവന്റസിന്റെ ദേശീയ വനിതാ എക്സലൻസ് അവാർഡ് ജേതാവും വിവിധ വിദ്യാഭ്യാസ സംരംഭങ്ങളുടെ അധിപയുമായ ശ്രേയ ദേശീയ തലത്തിൽ സൈനികർക്കും മറ്റും പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യൻ എംബസിഫസ്റ്റ് സെക്രട്ടറി (തൊഴിൽ, കമ്മ്യൂണിറ്റി വെൽഫെയർ, വിസ, ഒഐസി) & ഐസിബിഎഫ് കോഓർഡിനേറ്റിങ് ഓഫീസറായ ഡോ. ഈഷ് സിങാൾ മുഖ്യ അതിഥിയായി പങ്കെടുത്തു. മൊബൈൽ ഫോൺ, സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങി നമ്മെ ബാധിക്കുന്ന ജ്വരങ്ങളിൽ നിന്നും മുക്തി നേടാനുള്ള വഴികളും അവയെ ക്രിയാത്മകമായി ഉപയോഗിക്കാനുള്ള രീതികളും സ്വാനുഭവത്തിന്റെയും പഠനങ്ങളുടെയും വെളിച്ചത്തിൽ സദസ്യർക്ക് പകർന്ന് നൽകി.

    ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷ പ്രസംഗം നടത്തി. അഡ്വൈസറി കൗൺസിൽ ചെയർമാൻ കെ.എസ്. പ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. ബോബൻ, മറ്റു വിവിധ സമൂഹ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ് അതിഥിയായ ഡോ. ശ്രേയയെ പരിചയപ്പെടുത്തി. പ്രസിഡണ്ട് ഷാനവാസ് ബാവ അതിഥിക്ക് മെമന്റോ നൽകി ആദരിച്ചു. സെക്രട്ടറി ജാഫർ തയിൽ നന്ദിപ്രസംഗം നടത്തി. എം.സി അംഗങ്ങളായ മണി ഭാരതി, ശങ്കർ ഗൗഡ്, ഇർഫാൻ അൻസാരി, മിനി സിബി, ഖാജാ നിസാമുദ്ദീൻ, നീലാംബരി എസ് അഡ്വൈസറി കൗൺസിൽ അംഗം സതീഷ് വി. എന്നിവർ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf news icbf qatar
    Latest News
    ഖത്തർ മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി അഡ്വൈസർമാരായി മലയാളി അടക്കം രണ്ടു ഇന്ത്യക്കാർ
    17/11/2025
    ഹരിയാനയിൽ മുസ്‌ലിംകൾക്കും ക്രിസ്‌ത്യാനികൾക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; ‘ജയ് ശ്രീറാം’ വിളിച്ച് ബൈബിളും ഖുർആനും കൂട്ടിയിട്ട് കത്തിച്ചു
    17/11/2025
    ഇറാനു വേണ്ടി ചാരവൃത്തി നടത്തിയ ഇസ്രായിലി വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യക്കുമെതിരെ കുറ്റം ചുമത്തി
    17/11/2025
    മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍; ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
    17/11/2025
    അക്ഷര വെളിച്ചത്തിന്റെ പുതിയ വായനാ സങ്കൽപ്പങ്ങൾ തുറന്ന് ജിദ്ദ ലിറ്റ് എക്സ്പോ
    17/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.