ദോഹ: സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായിരുന്നു കാസർക്കോട് മഞ്ചേശ്വരം കടമ്പറ സ്വദേശി അബ്ദുൽ ബഷീർ (48) ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പരേതരായ മൊയ്‌തീൻ കുഞ്ഞി, ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സറീന. മക്കൾ: ഫായിസ, ഫാരിസ, ഫമീസ, സാഹിദ്, യൂനുസ്.
സഹോദരങ്ങൾ: മഹ്മൂദ് ,അബ്ദുൾറഹ്മാൻ, ഇബ്രാഹിം, അസീസ്, സാദിഖ്, ഹമീദ് കദീജ, സഫിയ, മൈമൂന. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group