ദോഹ – ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി ഗള്‍ഫ് വിദേശ മന്ത്രിമാര്‍ ഖത്തറിനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ഒറ്റക്കെട്ടായ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരനും ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവിയും മറ്റു ഗള്‍ഫ് വിദേശ മന്ത്രിമാരും ദോഹയിലെ അമീരി ദിവാനില്‍ വെച്ചാണ് ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചക്കിടെ ജി.സി.സി വിദേശ മന്ത്രിമാര്‍ ഖത്തറിനുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഖത്തറിനെതിരായ ഇറാന് ആക്രമണത്തെ അപലപിക്കുകയും ചെയ്തു. ഈ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെയും നല്ല അയല്പക്ക തത്വങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഇത് അസ്വീകാര്യവും ഒരു സാഹചര്യത്തിലും ന്യായീകരിക്കാനാവാത്തതുമാണ്.
സംയുക്ത ഗള്‍ഫ് പ്രവര്‍ത്തന പുരോഗതി, ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ഫലപ്രദമായ സഹകരണവും ഏകോപനവും, ജി.സി.സി രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന തരത്തില്‍ സഹകരണവും ഏകോപനവും മുന്നോട്ട് കൊണ്ടുപോകാനുള്ള വഴികള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്തു.