ദോഹ: മേഖലയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. ഖത്തറിന് നേരെ ഇറാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും വലിയ നാശനഷ്ടങ്ങൾക്കും പരിക്കിനും കാരണമായതായി ഖത്തർ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഖത്തറിന് നേരെ ഇറാൻ 65 മിസൈലുകളും 12 ഡ്രോണുകളും വിക്ഷേപിച്ചതായി ഖത്തർ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
മിസൈലുകൾ തകർക്കുമ്പോഴുണ്ടായ അവശിഷ്ടങ്ങൾ (Shrapnel) പതിച്ച് എട്ടുപേർക്ക് പരിക്കേറ്റതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്നും ഖത്തർ ഭരണകൂടം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



