Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, December 12
    Breaking:
    • ഭക്ഷ്യസുരക്ഷാ മേഖലയില്‍ കുതിപ്പ് തുടര്‍ന്ന് സൗദി അറേബ്യ
    • ഗാസയില്‍ പുതിയ ഘട്ട പദ്ധതികള്‍ ട്രംപ് ആസൂത്രണം ചെയ്യുന്നു, അന്താരാഷ്ട്ര സേനക്ക് യു.എസ് ജനറല്‍ നേതൃത്വം നല്‍കും
    • സൗദിയില്‍ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ രണ്ടു കണ്‍സോര്‍ഷ്യങ്ങള്‍ക്ക് ലൈസന്‍സ്
    • ജിദ്ദ ബുക് ഫെയറിന് പ്രൗഢോജ്വല തുടക്കം
    • വെറ്ററിനറി മരുന്നുകളെ നിയന്ത്രിക്കുന്നതിനും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുമായി യുഎഇ നിയമം നടപ്പിലാക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    വിശ്വാസികൾ സമൂഹത്തിന് വേണ്ടി നിലകൊള്ളുന്നവരാകണം; വി. ടി. അബ്ദുല്ലക്കോയ തങ്ങൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/12/2025 Qatar Events Gulf Religion 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സി .ഐ .സി പ്രവർത്തക സംഗമം ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീർ വി. ടി. അബ്ദുല്ലക്കോയ തങ്ങൾ ഉദ്‌ഘാടനം ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ഖത്തറിലെ സാമൂഹിക, സാം‌സ്‌‌കാരിക, വിദ്യഭ്യാസ, പ്രവാസിക്ഷേമ രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) ഖത്തറിൻ്റെ പുതിയ പ്രവർത്തന കാലയളവിലെ ആദ്യ പ്രവർത്തക സംഗമം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീറും ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ ഖത്തർ മുൻ പ്രസിഡന്റും പ്രശസ്ത പണ്ഡിതനും പ്രഭാഷകനുമായ വി. ടി. അബ്ദുല്ലക്കോയ തങ്ങൾ സംഗമം ഉദ്‌ഘാടനം ചെയ്തു. വിശ്വാസികൾ സമൂഹത്തിന്റെ മുൻനിരയിൽ നിന്ന് നിലകൊള്ളുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്‌ലാമിന്റെ മനോഹാരിത പ്രതിനിധാനം ചെയ്യുകയും വേണമെന്ന് അദ്ദേഹം പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

    ഇസ്‌ലാമിനെക്കുറിച്ചുള്ള അനുകൂല പൊതുബോധ നിർമിതിക്കു വേണ്ടി പ്രവർത്തകർ നിരന്തരം ഇടപെടണമെന്നും, സ്നേഹവും കാരുണ്യവും സമൂഹത്തിൽ സജീവമായി പ്രചരിപ്പിക്കണമെന്നും തങ്ങൾ ചൂണ്ടിക്കാട്ടി. പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ടും ലിബറലിസം ഉൾപ്പെടെയുള്ള ആധുനിക ആശയ വിപത്തുകളെ ആശയപരമായും പ്രായോഗികമായും അഭിമുഖീകരിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ടെന്നും അബ്ദുല്ലക്കോയ തങ്ങൾ കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സി.ഐ.സി ഖത്തർ പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. സംഘടനയുടെ പുതിയ പ്രവർത്തനപദ്ധതികളും ലക്ഷ്യങ്ങളും അവതരിപ്പിച്ചു. സംഘടന മുന്നോട്ട് വെക്കുന്ന വിവിധ സാമൂഹിക-സേവന പരിപാടികൾ കൂടുതൽ ജനകീയമാക്കാൻ പ്രവർത്തകരുടെ ഐക്യവും സമർപ്പണവുമാണ് പ്രധാനശക്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

    വിമൺ ഇന്ത്യ പ്രസിഡന്റ് എം. നസീമ, യൂത്ത് ഫോറം പ്രസിഡന്റ് എം. ഐ. അസ്ലം തൗഫീഖ്, വൈസ് പ്രസിഡന്റ് റഹീം ഓമശ്ശേരി, സെക്രട്ടറി മുഹമ്മദ് റാഫി, കേന്ദ്ര സമിതി അംഗം സാദിഖ് ചെന്നാടൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അർഷദ് ഇ സ്വാഗതവും വൈസ് പ്രസിഡന്റ് കെ ടി മുബാറക് സമാപനവും നിവഹിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    centre for indian community Islam qatar vt abdullakoya thangal
    Latest News
    ഭക്ഷ്യസുരക്ഷാ മേഖലയില്‍ കുതിപ്പ് തുടര്‍ന്ന് സൗദി അറേബ്യ
    12/12/2025
    ഗാസയില്‍ പുതിയ ഘട്ട പദ്ധതികള്‍ ട്രംപ് ആസൂത്രണം ചെയ്യുന്നു, അന്താരാഷ്ട്ര സേനക്ക് യു.എസ് ജനറല്‍ നേതൃത്വം നല്‍കും
    11/12/2025
    സൗദിയില്‍ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ രണ്ടു കണ്‍സോര്‍ഷ്യങ്ങള്‍ക്ക് ലൈസന്‍സ്
    11/12/2025
    ജിദ്ദ ബുക് ഫെയറിന് പ്രൗഢോജ്വല തുടക്കം
    11/12/2025
    വെറ്ററിനറി മരുന്നുകളെ നിയന്ത്രിക്കുന്നതിനും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുമായി യുഎഇ നിയമം നടപ്പിലാക്കുന്നു
    11/12/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.