ദോഹ: മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് പട്ടിക്കാട് വേങ്ങൂര്‍ പച്ചീരിപാറയില്‍ താമസിക്കുന്ന ആക്കാട്ട് അബ്ദുല്‍ നാസര്‍ (55) ഖത്തറില്‍ നിര്യാതനായി. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. പിതാവ്: പരേതനായ ആക്കാട്ട് ഏനി. മാതാവ്: ആമിന. ഭാര്യ: ഫാത്തിമത്ത് സമീറ കൈപ്പള്ളി. മക്കള്‍: നസ്‌റീന, തസ്ലീന. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group