അബൂദാബി- ഗൾഫ് രാജ്യങ്ങൾക്ക് സുരക്ഷയ്ക്കായി അമേരിക്കയെ മാത്രം ആശ്രയിക്കാനാകില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജിദ് അൽ അൻസാരി വ്യക്തമാക്കി. യു.എ.ഇ. തലസ്ഥാനമായ അബൂദാബിയിൽ ഹിലി ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യം വളരെ പ്രധാനപ്പെട്ടതാണെങ്കിലും അത് മാത്രം സുരക്ഷയ്ക്ക് മതിയാകില്ലെന്നും പ്രതിരോധ രംഗത്ത് ഗൾഫ് രാജ്യങ്ങൾ സ്വയംപര്യാപ്തത കൈവരിക്കുക മാത്രമാണ് ഏക പോംവഴിയെന്നും ഖത്തർ ചൂണ്ടിക്കാട്ടുന്നു
യു.എസ്-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, അമേരിക്കൻ സൈനിക താവളങ്ങൾ നിലനിൽക്കുന്ന ഗൾഫ് രാജ്യങ്ങളുടെ ഊർജ്ജ-സാമ്പത്തിക മേഖലകൾക്ക് നേരെ ആക്രമണ ഭീഷണികൾ ഉണ്ടായതാണ് പുനർചിന്തനത്തിന് കാരണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







