തബൂക്ക് – നഗരത്തിലെ പുരാതന വീട് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിയ മൂന്നു പ്രവാസി യുവതികള്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘത്തെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ചാണ് പെണ്‍വാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി തബൂക്ക് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



