ദുബൈ – യു.എ.ഇ ഇന്ധന വില കമ്മിറ്റി 2026 മെയ് മാസത്തേക്കുള്ള പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില ഇന്ന് പ്രഖ്യാപിച്ചു. പുതിയ നിരക്കുകള്‍ പ്രകാരം, സൂപ്പര്‍ 98 പെട്രോളിന്റെ വില ലിറ്ററിന് 3.39 ദിര്‍ഹമില്‍ നിന്ന് 3.66 ദിര്‍ഹമായി ഉയരും. സ്‌പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 3.55 ദിര്‍ഹമാണ് പുതിയ വില. കഴിഞ്ഞ മാസം ഇത് 3.28 ദിര്‍ഹമായിരുന്നു. ഏപ്രിലില്‍ 3.20 ദിര്‍ഹമായിരുന്ന ഇ-പ്ലസ് പെട്രോള്‍ ലിറ്ററിന് 3.48 ദിര്‍ഹമായി ഉയരും. ഡീസല്‍ വിലയില്‍ മാറ്റമില്ല. പുതിയ നിരക്കുകള്‍ 2026 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. ആഗോള ഇന്ധന വിപണിയിലെ മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്ന നിലക്ക് യു.എ.ഇ ഇന്ധന വില കമ്മിറ്റി ഓരോ മാസാവസാനവും റീട്ടെയില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ അവലോകനം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



