കുവൈത്ത് സിറ്റി– ഇന്ത്യ പെന്തകോസ്ത് സഭ – ഫുൾ ഗോസ്പെൽ ചർച്ച് കുവൈത്ത് (ഐപിസി – ഫുൾ ഗോസ്പെൽ ചർച്ച്) സഭയിലെ മുതിർന്ന അംഗം ഗിൽബർട്ട് ഡാനിയേൽ (61) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ആഗസത് 19ന് രാത്രി അബ്ബാസിയ്യയിലെ ഭവനത്തിൽ വെച്ച് ആഹാരം കഴിച്ചതിന് ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആഗസ്ത് 20ന് രാവിലെയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ്. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ട് പോവും. സംസ്‌കാരം പിന്നീട് നാട്ടിൽ നടത്തും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group