സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിൽ സൈനിക താവളം ആക്രമിക്കാൻ പദ്ധതിയിട്ട ഭീകര സംഘത്തിൽ ചേർന്ന സഹോദരന്മാരായ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഅജ്ജൽ ബിൻ ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽഫൗസാൻ, സുലൈമാൻ ബിൻ ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽഫൗസാൻ എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്.
അല്‍ഉദൈദ് വ്യോമതാവളത്തില്‍ ഇറാന്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും, ഈ മാസത്തെ യു.എന്‍ രക്ഷാ സമിതി പ്രസിഡന്റും ഐക്യരാഷ്ട്രസഭയിലെ ഗയാനയുടെ സ്ഥിരം പ്രതിനിധിയുമായ കരോലിന്‍ റോഡ്രിഗസ്-ബിര്‍ക്കറ്റിനും ഖത്തര്‍ കത്തയച്ചു.