എസ്.എസ്.എൽ.സി, പ്ലസ് ടു സ്കൂൾ, മദ്രസ, ബി.എ ഇംഗ്ലീഷ്, ബി.കോം തുടങ്ങിയ പരീക്ഷകളിൽ മികവ് നേടിയ വിദ്യാർഥികൾക്കാണ് പുരസ്കാരം നൽകിയത്
അറഫ ദിനത്തില്‍ ഹജ് നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച് 99 വിസിറ്റ് വിസക്കാരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടു സൗദി പൗരന്മാരെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മണ്ണ് ലോഡ് കയറ്റിയ കൂറ്റന്‍ ടിപ്പര്‍ ലോറികളുടെ അടിഭാഗത്തുണ്ടാക്കിയ രഹസ്യ അറകളില്‍ ഒളിപ്പിച്ചാണ് 99 നിയമ ലംഘകരെ സൗദി പൗരന്മാര്‍ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ചത്. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.