അറഫ ദിനത്തില്‍ ഹജ് നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച് 99 വിസിറ്റ് വിസക്കാരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടു സൗദി പൗരന്മാരെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മണ്ണ് ലോഡ് കയറ്റിയ കൂറ്റന്‍ ടിപ്പര്‍ ലോറികളുടെ അടിഭാഗത്തുണ്ടാക്കിയ രഹസ്യ അറകളില്‍ ഒളിപ്പിച്ചാണ് 99 നിയമ ലംഘകരെ സൗദി പൗരന്മാര്‍ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ചത്. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
സൂര്യാഘാതം അടക്കം കടുത്ത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 90 ശതമാനം തോതില്‍ കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തിയതിന്റെയും ആരോഗ്യ അവബോധം വര്‍ധിപ്പിച്ചതിന്റെയും ഫലമായും ആരോഗ്യ മേഖലയും സര്‍ക്കാര്‍ വകുപ്പുകളും തമ്മിലുള്ള ഏകോപനം മൂലവുമാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.